മ​ന്ത്രി​സ​ഭ​യെ കു​പ്പി​യി​ലാ​ക്കി ഗോ​പി​ക​യു​ടെ മി​ടു​ക്ക്....
Monday, May 31, 2021 12:40 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഏ​തെ​ങ്കി​ലു​മൊ​രു മ​ന്ത്രി​യെ​യൊ​ക്കെ കു​പ്പി​യി​ലാ​ക്കാ​ൻ മി​ടു​ക്കു​ള്ള​വ​ർ ഏ​റെ​യു​ണ്ടാ​കു​മെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം സ​ക​ല മ​ന്ത്രി​മാ​രേ​യും കു​പ്പി​യി​ലാ​ക്കാ​ൻ ഗോ​പി​ക​യ്ക്കേ മി​ടു​ക്കു​ണ്ടാ​വു​ക​യു​ള്ളു. തെ​റ്റി​ദ്ധ​രി​ക്ക​ണ്ട, ഗോ​പി​ക മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും മ​ന്ത്രി​സ​ഭ​യി​ലെ ബാ​ക്കി മ​ന്ത്രി​മാ​രേ​യും കു​പ്പി​യി​ലാ​ക്കി​യ​ത് ത​ന്‍റെ ബോ​ട്ടി​ൽ ആ​ർ​ട്ടി​ലാ​ണ്. തൃ​ശൂ​ർ ചി​യ്യാ​രം നെ​ല്ലി​പ്പ​റ​ന്പി​ൽ ഗോ​പ​കു​മാ​ർ-​സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​യ ഗോ​പി​ക ബോ​ട്ടി​ൽ ആ​ർ​ട്ടി​ൽ മു​ന്പേ ത​ന്നെ മി​ക​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്.
പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു പു​തി​യ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണു മു​ഖ്യ​മ​ന്ത്രി​യേ​യും സ​ഹ​മ​ന്ത്രി​മാ​രേ​യും കു​പ്പി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്നാ​ലോ എ​ന്ന ഐ​ഡി​യ മ​ന​സി​ലു​ദി​ച്ച​ത്. പി​ന്നെ ഒ​ട്ടും വൈ​കി​യി​ല്ല. ക​ട​ലാ​സി​ൽ എ​ല്ലാ​വ​രു​ടേ​യും ചി​ത്രം വ​ര​ച്ച് അ​ത് സ്റ്റെ​ൻ​സി​ലെ​ടു​ത്തു കു​പ്പി​യി​ലേ​ക്കു പ​ക​ർ​ത്തി.
വെ​ള്ള​യും ചു​വ​പ്പും ക​റു​പ്പും നി​റ​ങ്ങ​ളു​ടെ അ​ക്ര​ലി​ക്കാ​ണു പെ​യി​ന്‍റിം​ഗി​ന് ഉ​പ​യോ​ഗി​ച്ച​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ടു വ​ര​യ്ക്ക​ൽ തീ​ർ​ത്തു. പി​ന്നെ ഉ​ണ​ങ്ങാ​ൻ വെ​യി​ലു കി​ട്ടാ​ൻ മ​ഴ കാ​ര​ണം കു​റ​ച്ചു പാ​ടു​പെ​ട്ടെ​ങ്കി​ലും സം​ഗ​തി ഓ​ക്കെ​യാ​യി.
ഒ​രു കു​പ്പി​യി​ലാ​ണു മ​ന്ത്രി​മാ​രെ മു​ഴു​വ​ൻ വ​ര​ച്ച​ത്. ഈ ​കു​പ്പി​യു​ടെ വീ​ഡി​യോ റ​വ​ന്യു മ​ന്ത്രി​യും തൃ​ശൂ​ർ ജി​ല്ല​ക്കാ​ര​നു​മാ​യ കെ. ​രാ​ജ​ന് അ​യ​ച്ചു കൊ​ടു​ത്ത​പ്പോ​ൾ മ​ന്ത്രി ഈ ​ക​ലാ​കാ​രി​യെ നേ​രി​ൽ കാ​ണാ​മെ​ന്നു സ​മ്മ​തി​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്ത​റ​യി​ൽ​വ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു. മ​ന്ത്രി​മാ​ർ തി​ങ്ങി​നി​റ​ഞ്ഞ ആ ​കു​പ്പി കെെ​യി​ലെ​ടു​ത്തു മ​ന്ത്രി രാ​ജ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു. കു​പ്പി ത​ന്‍റെ ഓ​ഫീ​സി​ൽ വ​യ്ക്കാ​നാ​യി ഗോ​പി​ക​യി​ൽ നി​ന്നും സ്വീ​ക​രി​ക്കു​ക​യും ഗോ​പി​ക​യ്ക്ക് ഒ​രു സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്തു.
തൃ​ശൂ​ർ ചി​ന്മ​യ മി​ഷ​ൻ കോ​ള​ജി​ൽ നി​ന്ന് ബി.​കോം ഫി​നാ​ൻ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഗോ​പി​ക പി​ജി കോ​ഴ്സ് ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ബോ​ട്ടി​ൽ ആ​ർ​ട്ട് യു​ട്യൂ​ബി​ൽ ക​ണ്ടാ​ണു ഗോ​പി​ക പ​ഠി​ച്ച​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ മ​ന്ത്രി​മാ​ർ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ബോ​ട്ടി​ൽ ഓ​ഫ് മി​നി​സ്റ്റേ​ഴ്സ് സ​മ്മാ​നി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണു ഗോ​പി​ക.