വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Thursday, October 21, 2021 12:43 AM IST
മ​രി​യാ​പു​രം: സെ​ന്‍റ് ജോ​ണ്‍ ബോ​സ്കോ പ​ള്ളി​യി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ എ​സ്എ​സ്‌എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ പു​ര​സ്കാ​ര​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. എ​ഡ്വി​ൻ ക​ണ്ണ​ന്പു​ഴ, സി​ജു മു​ട​യി​ൽ, സൈ​മ​ണ്‍ അ​റ​യ്ക്ക​ൽ, ഡേ​വി മു​ള​ങ്ങ​ൻ, കെ.​വി. ബൈ​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

കേ​ച്ചേ​രി​യി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്

കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും ചൂ​ണ്ട​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേയും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​വി ഷീ​ൽ​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഇ​ന്ന്. 2003 ഡി​സം​ബ​ർ 31ന് ജ​നി​ച്ച​വ​ർ​ക്കും ഫ​സ്റ്റ് ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്കും ഫ​സ്റ്റ് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത് 84 ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്കു​മാ​ണ് വാ​ക്സി​ൻ ന​ല്കു​ക. കേ​ച്ചേ​രി സി​റ്റി പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ക്കു​ക​യെ​ന്ന് ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ, ചൂ​ണ്ട​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ: ​ഉ​ല്ലാ​സ് മോ​ഹ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.