പാ​ല​യ്ക്ക​ലി​ൽ ക്രി​സ്മ​സ് പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ത​മി​ഴ് സം​ഘം
Sunday, December 5, 2021 12:41 AM IST
ചേ​ർ​പ്പ്: ക്രി​സ്മ​സ് രാ​വു​ക​ളെ വ​ര​വേ​റ്റ് പു​ൽ​ക്കൂ​ട് നി​ർ​മാ​ണ വി​പ​ണ​ന​ത്തി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണു ത​മി​ഴ്സം​ഘം. തൃ​ശൂ​ർ-​തൃ​പ്ര​യാ​ർ റൂ​ട്ടി​ൽ പാ​ല​യ്ക്ക​ൽ പ​ള്ളി​ക്കു സ​മീ​പം വ​ഴി​യോ​ര​ങ്ങ​ളി​ലാ​യി​ട്ടാ​ണു ത​മി​ഴ്നാ​ട്ടു​കാ​രാ​യ ദേ​വ​ദാ​സും രാ​ജു​വു​മ​ട​ങ്ങു​ന്ന സം​ഘം പു​ൽ​ക്കൂ​ടു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.

മു​ളം​ത​ണ്ട് വെ​ട്ടി, ചെ​ത്തി​മി​നു​ക്കി, ആ​ണി, കെ​ട്ടു​ക​ന്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു പു​ൽ​ക്കൂ​ടു​ക​ൾ ദി​വ​സ​വും നി​ർ​മി​ക്കു​ന്ന​ത്. 150 രൂ​പ മു​ത​ൽ ഓ​രോ കൂ​ടി​നും വി​ല​യു​ണ്ട്. വൈ​ക്കോ​ൽ മേ​ഞ്ഞ്, അ​ല​ങ്കാ​ര​ങ്ങ​ളോ​ടെ ന​ൽ​കു​ന്ന പു​ൽ​ക്കൂ​ടു​ക​ൾ​ക്കു 300 രൂ​പ വ​രെ​യു​ണ്ട്. വാ​ഹ​ന​യാ​ത്ര​ക്കാ​രും ക​ട​ക്കാ​രു​മാ​ണ് ഏ​റെ​യും പു​ൽ​ക്കൂ​ടു​ക​ൾ വാ​ങ്ങി കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നു ദേ​വ​ദാ​സ് പ​റ​ഞ്ഞു.