തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ലെ 13 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​രം
Friday, September 30, 2022 12:43 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ 2021 ലെ ​ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​ര​ത്തി​ന് തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ലെ 13 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​ർ​ഹ​രാ​യി. 2021 ൽ ​തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കി​യ ശ​ബ്ദ​ര​ഹി​ത ന​ഗ​രം- നോ ​ഹോ​ൺ പ​ദ്ധ​തി ആ​വി​ഷ്ക​രിച്ച​ തി​ന് തൃ​ശൂ​ർ എ​സി​പി ആ​യി​രു​ന്ന വി.​കെ. രാ​ജു പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.
ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​രം നേ​ടി​യ മ​റ്റു​ള്ള​വ​ർ: 2021ൽ ​ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നും ടൗ​ൺ വെ​സ്റ്റ് എ​സ്ഐ കെ.​ആ​ർ. ര​മി​ൻ, ഷാ​ഡോ പോ​ലീ​സ് എ​സ് ഐ എ​ൻ.​ജി. സു​വ്ര​ത​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. പ​ള​നി​സ്വാ​മി, കെ.​ബി. വി​പി​ൻ​ദാ​സ്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​ബി. വി​ശ്വേ​ശ്വ​ര​ൻ - ഇ​ന്‍റ​ലി​ജ​ൻ​സ്, സെ​ന്‍റ​ർ ഫോ​ർ എം​പ്ലോ​യീ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പ​ദ്ധ​തി​ക്കു എ​സ്ഐ കെ. ​സ​ന്തോ​ഷ്കു​മാ​ർ, സീ​നി​യ​ർ പി.​ബി. സി​പി​ഒ ഷി​ജി എ​ന്നി​വർ അ​ർ​ഹ​രാ​യി. ഇ​ൻ​സ്പെ​ക്ട​ർ വി. ​കൃ​ഷ്ണ​ൻ​കു​ട്ടി, അ​സി. എ​സ്ഐ കെ. ​സൂ​ര​ജ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ലി​ന്‍റോ ദേ​വ​സി, കെ. ​സു​ബീ​ർ കു​മാ​ർ - കേ​സ​ന്വേ​ഷ​ണ​ത്തി​ലെ മി​ക​വ്, സീ​നി​യ​ർ സി​പിഒ കെ.​പി. ബി​ന്ദു- സാ​മൂ​ഹ്യ സേ​വ​നം.