പേ ​വി​ഷ​ബാ​ധ ഭീ​ഷ​ണി;​ എ​ച്ചി​പ്പാ​റ​യി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് നാളെ
Monday, October 3, 2022 12:41 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും വ​ന്യ മൃ​ഗ​ങ്ങ​ൾ​ക്കും പേ ​വി​ഷ ബാ​ധ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന എ​ച്ചി​പ്പാ​റ​യി​ൽ ചൊ​വ്വാ​ഴ്ച എ​ല്ലാ വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേവി​ഷ പ്രതിരോധ വാ​ക്സി​ൻ ന​ൽ​കും. ഇ​തി​നാ​യി എ​ച്ചി​പ്പാ​റ സെ​ന്‍റ​റി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന് ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ മൃ​ഗ​ാശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞ​താ​യി പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഷ്റ​ഫ് ചാ​ലി​യ​ത്തോ​ടി അ​റി​യി​ച്ചു.
വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് വെ​റ്ററി​ന​റി സ​ർ​ജ​നാ​ണ് വാ​ക്സി​നേ​ഷ​ൻ ചു​മ​ത​ല. വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന പ​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ചൊ​വ്വാ​ഴ്ച വാ​ക്സി​ൻ ന​ൽ​കും. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​ശു​ക്ക​ളെ 40 ദി​വ​സം കെ​ട്ടി​യി​ട്ട് നി​രീ​ക്ഷി​ക്ക​ണം. ബു​ധ​നാ​ഴ്ച മു​ത​ൽ റ​ബ്ബ​ർ തോ​ട്ട​ങ്ങ​ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന പ​ശു​ക്ക​ളെ പി​ടി​കൂ​ടി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തും. പ​തി​ന​ഞ്ച് ദി​വ​സം ഇ​വ​യെ നി​രീ​ക്ഷി​ച്ച​തി​ന് ശേ​ഷം ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റും.
കൂ​ടാ​തെ പേ ​വി​ഷ​ബാ​ധ ഭീ​ഷ​ണി പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​യ​തി​ന് ശേ​ഷം തോ​ട്ടം മേ​ഖ​ല​യി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്ന പ​ശു​ക്ക​ളെ പി​ടി​കൂ​ടി ലേ​ലം ചെ​യ്യാ​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.