സാ​ഗ മി​ക​ച്ച ഹ്രസ്വ​ചി​ത്രം
Sunday, January 29, 2023 12:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത ല്യൂ​മ​ൻ യൂ​ത്ത് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​ന്പ​ഴ​ക്കാ​ട് ഇ​ട​വ​ക​യി​ലെ ആ​ന്‍റ​ണി തോ​മ​സ് ഒ​രു​ക്കി​യ "സാ​ഗ' മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ഇതേ ഇ​ട​വ​ക​യി​ലെ അ​ഖി​ൽ ജോ​സിന്‍റെ "വാ​തി​ൽ' ര​ണ്ടാ​മ​തെത്തി. താ​ഴെ​ക്കാ​ട് ഇ​ട​വ​ക ഒ​രു​ക്കി​യ "നി​യോ​ഗം' മി​ക​ച്ച മോ​ട്ടി​വേ​ഷ​ൻ ചി​ത്ര​മാ​യും പേ​രാ​ന്പ്ര ഇ​ട​വ​ക​യി​ലെ ജോ​വി​ൻ ത​യാ​റാ​ക്കി​യ "ഗി​ഫ്റ്റ് ഓ​ഫ് ഗോ​ഡ്' ബെ​സ്റ്റ് ട്രീ​റ്റ്മെ​ന്‍റ് ഫി​ലി​മാ​യും മൂ​ന്നു​മു​റി ഇ​ട​വ​ക​യി​ലെ ക്രി​സ്റ്റി​ൻ ബാ​ബു ത​യാ​റാ​ക്കി​യ "അ​മ്മ' മി​ക​ച്ച ഇ​മോ​ഷ​ണ​ൽ ഫി​ലി​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സാ​ഗയിലെ അ​നി​ൽ തോ​മ​സ് ന​ല്ല ന​ട​നും ആ​ന്‍റ​ണി തോ​മ​സ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ, എ​ഡി​റ്റ​ർ, സ​ഹ​ന​ട​ൻ എ​ന്ന പു​ര​സ്കാ​ര​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. വാ​തി​ലിലെ പ്രി​യ ദു​ബേ മി​ക​ച്ച ന​ടി​യും അ​ക്ഷ​യ് ഡേ​വി​സ് മി​ക​ച്ച സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ അ​വാ​ർ​ഡും അ​മ്മയിലെ ജോ​ഷ്വാ സാ​ജ​ൻ മി​ക​ച്ച ബാ​ല​ന​ട​നു​ള്ള അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. മു​രി​ങ്ങൂ​ർ ഡിം​സ് മീ​ഡി​യ കോ​ള​ജി​ൽ ന​ട​ന്ന ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡിം​സ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി പു​ന്ന​ശേരി ആ​ശം​സയ​ർ​പ്പി​ച്ചു. സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സ​മ്മാ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തു.
ഫാ. ​ജോ​ഷി ക​ല്ലേ​ലി, ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ൻ, ബ്ര​ദ​ർ ബി​ജീ​ഷ്, തോ​മ​സ് ലോ​ന​പ്പ​ൻ, ജി​ജി പ​ട​മാ​ട​ൻ, ജോ​യ് അ​രി​ക്കാ​ട്ട്, ജേ​ക്ക​ബ്, അ​ഡോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.