പെ​ൻ​ഷ​ൻ വി​ത​ര​ണം: ബാ​ങ്കി​ന് മു​ന്നി​ൽ എ​ൽ​ഡി​എ​ഫ് സ​മ​രം
Sunday, April 21, 2024 6:11 AM IST
ചാ​വ​ക്കാ​ട്: ക്ഷേ​മ​പെ​ന്‍​ഷ​ന്‍ യ​ഥാ​സ​മ​യം വി​ത​ര​ണം ന​ട​ത്തി​യി​ല്ലാ​യെ​ന്നാ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ പു​ന്ന​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ കു​ത്തി​യി​രി​പ്പ് ധ​ര്‍​ണ ന​ട​ത്തി. അ​നു​വ​ദി​ച്ച തു​ക സ​ഹ​ക​ര​ണ​ബാ​ങ്ക് യ​ഥാ​സ​മ​യം വി​ത​ര​ണം ന​ട​ത്താ​തെ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

സ​മ​ര​ത്തി​ന് പു​ന്ന​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഹ​റ ബ​ക്ക​ര്‍, അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ. വി​ശ്വ​നാ​ഥ​ന്‍, ഷ​മീം അ​ഷ്‌​റ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​സ്‌​ന ല​ത്തീ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. അ​റാ​ഫ​ത്ത്, സെ​ലീ​ന നാ​സ​ര്‍, റ​സീ​ന ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.