പാവറട്ടി തിരുനാൾ: ആ​സ്വാ​ദ​ക​ മ​നം​ക​വ​ർ​ന്ന് ന​ട​യ്ക്ക​ൽ​മേ​ളം
Monday, April 22, 2024 1:24 AM IST
പാ​വ​റ​ട്ടി: പാ​വ​റ​ട്ടി സെ​ന്‍റ്് ജോ​സ​ഫ് തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളിനോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ന​ട​യ്ക്ക​ൽ​മേ​ളം ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്നു. തി​രു​നാ​ൾ സൗ​ഹൃ​ദ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ദേ​വാ​ല​യ തി​രു​മു​റ്റ​ത്ത് ന​ട​യ്ക്ക​ൽ മേ​ളം ന​ട​ന്ന​ത്. ന​ട​ക്ക​ൽ മേ​ള ത്തി​ന് ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ് പ്ര​മാ​ണം വ​ഹി​ച്ചു. 101 വാ​ദ്യ ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്നാ​ണ് മേ​ളം കൊ​ട്ടി​ക്ക​യ​റി​യ​ത്. ക​ര​ങ്ങ​ളും ബ​ലൂ​ണു​ക​ളും ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ത്തി കാ​ണി​ക​ൾ മേ​ളാ​വേ​ശ​ത്തി​നൊ​പ്പം താ​ളം പി​ടി​ച്ചു.

തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​റും വി​കാ​രി​യു​മാ​യ ഫാ. ​ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ഹൃ​ദ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​ജെ. ലി​യോ, സു​ബി​രാ​ജ് തോ​മ​സ്, ജി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.