മോദിയുടെ ഭരണം യു​വ​ത​യു​ടെ മോ​ഹ​ങ്ങ​ൾ​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ച്ചു: മ​ന്ത്രി
Tuesday, April 23, 2024 1:15 AM IST
ചെ​ന്ത്രാ​പ്പി​ന്നി: യു​വ​ത​യു​ടെ മോ​ഹ​ങ്ങ​ൾ​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ച്ച ഭ​ര​ണ​മാ​യി മോ​ദി​യു​ടെ ഭ​ര​ണം മാ​റി​യെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ്. എ​ൽ​ഡി​എ​ഫ്‌ ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം എ​ൽ​ഡി​വൈ​എ​ഫ് ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യൂ​ത്ത് വി​ത്ത് മാ​ഷ് എ​ന്ന പ​രി​പാ​ടി ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ർ​ഷം ര​ണ്ടു​കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ 10 വ​ർ​ഷം ഭ​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച ഇ​ക്കാ​ല​യ​ള​വി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കു തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്ന​തി​നു പ​ക​രം ഉ​ള്ള അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​വു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​വൈ​എ​ഫ്ഐ സെ​ക്ര​ട്ട​റി പി.​എ​ച്ച്. നി​യാ​സ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ്രീ​രാ​ജ്, ഡി​വൈ​എ​ഫ്ഐ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. നി​ഖി​ൽ, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. അ​നോ​ഗ്, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​സ്മി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.