പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കുനേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ
Friday, April 26, 2024 1:52 AM IST
കൈ​പ്പ​റ​മ്പ്: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി ക​ണി​യ​ത്ത് വീ​ട്ടി​ൽ അ​ഖി​ലി​നെ​(26)യാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യു.​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ൽവ​ച്ചും തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​പോ​യും പീ​ഡി​പ്പി​ച്ച​താ​യി പ​റ​യു​ന്നു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​ത്തതി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ കു​ന്നം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ​വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.