സ​ഭാ​പി​താ​ക്ക​ന്‍​മാ​രു​ടെ ഓ​ര്‍​മ​ദി​ന​വും ‌ സ​മൂ​ഹ​സ​ദ്യ​യും 30നും ഒന്നിനും
Sunday, April 28, 2024 7:18 AM IST
തൃ​ശൂ​ര്‍: പൗ​ര​സ്ത്യ ക​ല്‍​ദാ​യ സു​റി​യാ​നി​സ​ഭ​യു​ടെ വി​ശു​ദ്ധ മാ​ര്‍ അ​ബി​മ​ലേ​ക്ക് തി​മോ​ഥെ​യൂ​സ് തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​ത്തി​രു​നാ​ളും സ​ഭ​യി​ലെ ദി​വം​ഗ​ത​രാ​യ സ​ഭാ​പി​താ​ക്ക​ന്‍​മാ​രു​ടെ ഓ​ര്‍​മ​ദി​ന​വും സ​മൂ​ഹ​സ​ദ്യ​യും 30, മേ​യ് ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ വി​പു​ല​മാ​യി ആ​ച​രി​ക്കു​മെ​ന്നു വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​സ് ജേ​ക്ക​ബ് വേ​ങ്ങാ​ശേ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി 30നു ​വൈ​കീ​ട്ട് 6.30ന് ​റം​ശാ പ്രാ​ര്‍​ഥ​ന​യും തി​രു​നാ​ള്‍​പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തും. വ​ലി​യ​പ​ള്ളി​യി​ല്‍​നി​ന്നു തു​ട​ങ്ങി പു​ത്ത​ന്‍​പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തു​കൂ​ടി അ​ഞ്ചു​വി​ള​ക്ക് വ​ഴി​യാ​ണ് പ്ര​ദ​ക്ഷി​ണം. ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​നു മാ​ര്‍​ത്ത് മ​റി​യം വ​ലി​യ പ​ള്ളി ക​ത്തീ​ഡ്ര​ലി​ല്‍ മാ​ര്‍ ഔ​ഗി​ന്‍ കു​രി​യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന ന​ട​ത്തും. രാ​വി​ലെ 10.30ന് ​സ​മൂ​ഹ​സ​ദ്യ ആ​ശീ​ര്‍​വ​ദി​ക്കും. 15,000 പേ​ര്‍​ക്കാ​ണ് സ​മൂ​ഹ​സ​ദ്യ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

10.45ന് ​മാ​ര്‍​ത്ത്മ​റി​യം വ​ലി​യ പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി കെ. ​രാ​ജ​ന്‍, മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ്, ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി, പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര യൂ​ത്ത്‌​സ്, കേ​ന്ദ്ര വി​മ​ണ്‍ യൂ​ത്ത്‌​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൃ​ശൂ​ര്‍ ഐ​എം​എ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന​കൂ​ട്ടാ​യ്മ ന​ട​ത്തും.

തൃ​ശൂ​രി​ല്‍ ക​ബ​റ​ട​ങ്ങി​യ വി​ശു​ദ്ധ മാ​ര്‍ അ​ബി​മ​ലേ​ക് തി​മോ​ഥെ​യൂ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ര്‍ ഔ​ദീ​ശോ മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ര്‍ തോ​മ ധ​ര്‍​മോ മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ര്‍ തി​മോ​ഥെ​യൂ​സ് ര​ണ്ടാ​മ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​പൗ​ലോ​സ് മാ​ര്‍ പൗ​ലോ​സ് എ​പ്പി​സ്‌​കോ​പ്പ എ​ന്നീ സ​ഭാ​പി​താ​ക്ക​ന്‍​മാ​രു​ടെ ഓ​ര്‍​മ​ദി​ന​മാ​ണ് ആ​ച​രി​ക്കു​ന്ന​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ. ​കെ.​ആ​ര്‍. ഈ​നാ​ശു, ജേ​ക്ക​ബ് ബേ​ബി ഒ​ല​ക്കേ​ങ്കി​ല്‍, രാ​ജ​ന്‍ ജോ​സ് മ​ണ്ണു​ത്തി, അ​ബി ജെ. ​പൊ​ന്‍​മ​ണി​ശേ​രി, ജി​ല്‍​സ​ന്‍ ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.