പാ​ല​പ്പി​ള്ളി കു​ണ്ടാ​യി​യി​ല്‍ പു​ലി​യി​റ​ങ്ങി പ​ശു​ക്കു​ട്ടി​യെ കൊ​ന്നു
Sunday, April 28, 2024 7:18 AM IST
പാ​ല​പ്പി​ള്ളി: കു​ണ്ടാ​യി​യി​ല്‍ പു​ലി​യി​റ​ങ്ങി പ​ശു​ക്കു​ട്ടി​യെ കൊ​ന്നു. തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ കി​ളി​യ​മ​ണ്ണി​ല്‍ അ​ലീ​മ​യു​ടെ പ​ശു​വാ​ണു ച​ത്ത​ത്. കു​ണ്ടാ​യി എ​സ്റ്റേ​റ്റി​ലെ പ​മ്പ് ഹൗ​സി​നു സ​മീ​പ​ത്താ​ണു പ​ശു​വി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ​ശു​ക്കുട്ടി​യു​ടെ ശ​രീ​രഭാ​ഗ​ങ്ങ​ള്‍ പു​ലി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന പാ​ഡി​ക​ള്‍​ക്കു സ​മീ​പം പു​ലി​യി​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സ​വും ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്നി​രു​ന്നു.