ഭാ​ര​തപ്പുഴ​യ്ക്കു കു​റു​കെ​യു​ള്ള റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി
Sunday, April 28, 2024 7:28 AM IST
വ​ട​ക്കാ​ഞ്ചേ​രി: ചെ​റു​തു​രു​ത്തി​യി​ൽ ഭാ​ര​ത​പ്പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ നി​ർമാ​ണ​മാ​ണ് ക​ഴി​ഞ്ഞദി​വ​സം ആ​രം​ഭി​ച്ച​ത്. തൃ​ശു​ർ ഭാ​ഗ​ത്തു​നി​ന്നും ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ല​മാ​ണ് ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ പില്ല​റു​ക​ൾ ഉ​റ​പ്പു​ള്ള​തി​നാ​ൽ അ​തു നി​ല​നി​ർ​ത്തി​യാ​ണ് മ​റ്റു​ പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. പാ​ല​ത്തിന്‍റെ നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​ഴ​യി​ലൂ​ടെ താ​ത്്കാ​ലി​ക ​റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ ഉ​രു​ക്കുഗർഡറു​ക​ൾ മാ​റ്റി പു​തി​യ​തു സ്ഥാ​പി​ക്ക​ലാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്. വ​ലി​യ ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ ആ​ളി​യാ​ർ ഡാ​മി​ൽനി​ന്നു വെ​ള്ളം തു​റ​ന്നു​വി​ട്ട​തോ​ടെ പു​ഴ​യി​ൽ വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​മേ​റി.