പെട്രോൾ പന്പ് ജീവനക്കാരന് മർദനം യുവാവ് അറസ്റ്റിൽ
Tuesday, September 10, 2019 1:04 AM IST
പഴയന്നൂർ: പെട്രോൾ പന്പിൽ മാനേജരെ ആക്രമിച്ചു പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. പു​ലാ​ക്കോ​ട് ചീ​രാ​ത്ത് വീ​ട്ടി​ൽ ശ​ശി​കു​മാ(23)​റാ​ണ് അ​റ​സ്റ്റി​ലാ​യത്. ചേലക്കര യിലെ പെ​ട്രോ​ൾ പ​ന്പ് മാ​നേ​ജ​രാ​യ ചേ​ല​ക്കോ​ട് ബ​ഥേ​ൽ വീ​ട്ടി​ൽ തോ​മ​സ് മാ​ത്യു(48)​വി​നാണ് ഇയാളുടെ ആക്രമണ ത്തിൽ പരിക്കേറ്റത്.
പെട്രോൾ പന്പിൽ മ​ദ്യ​പി​ച്ചെ​ത്തി​യ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ൽ തകർക്കമുണ്ടാവുകയായിരുന്നു. ഇതി​നി​ടെ എതിരാളിയെ മർദ്ദിക്കാ നായി ശ​ശി​കു​മാ​ർ പെ​ട്രോ​ൾ പ​ന്പി​ലെ ഡീ​സ​ൽ നോ​സെ​ടു​ത്ത​ത് മാ​നേ​ജ​ർ ത​ട​‍ഞ്ഞു. ഈ ​ദേ​ഷ്യ​ത്തി​ന് യുവാവ് ഇയാളെ ഡീ​സ​ൽ നോ​സി​ൽ കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും കൈ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സ് മാ​ത്യു അ​ത്താ​ണി ഗവ. കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. കൈ​ക്ക് പൊ​ട്ട​ലും ത​ല​യി​ൽ പ​ത്തോ​ളം തു​ന്ന​ലു​മു​ണ്ട്.
ചേ​ല​ക്ക​ര എ​സ്ഐ അ​നു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു അ​റ​സ്റ്റ്. വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.