അ​ള​ഗ​പ്പ​ന​ഗ​റി​ൽ കു​ള​ത്തി​ൽ മു​ങ്ങി​പ്പോ​യ കു​ട്ടി​ക​ളെ ര​ക്ഷി​ച്ചു
Tuesday, September 10, 2019 1:07 AM IST
പു​തു​ക്കാ​ട്: അ​ള​ഗ​പ്പ​ന​ഗ​റി​ൽ കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​പോ​യ കു​ട്ടി​ക​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ന്പ​ല്ലൂ​ർ കാ​പ്പു​ക്കു​ള​ത്തി​ലി​റ​ങ്ങി​യ അ​ഞ്ച് കു​ട്ടി​ക​ളി​ൽ ര​ണ്ടു​പേ​രാ​ണ് മു​ങ്ങി​പ്പോ​യ​ത്. മ​റ്റു​കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​യ ക​ണ്ണ​ത്ത് ജോ​ണ്‍, പ​ണ്ടാ​രി ഡേ​വി​സ് എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ളെ ര​ക്ഷി​ച്ച​ത്.
ഇന്നലെ രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളി​ൽ 11,13 വ​യ​സുള്ള ര​ണ്ടുപേ​ർ​ക്ക് നീ​ന്ത​ല​റി​യി​ല്ലാ​യി​രു​ന്നു. മൂന്നാ​ൾ താ​ഴ്ച​യു​ള്ള കു​ള​ത്തി​ലി​റ​ങ്ങി​യ കു​ട്ടി​ക​ളി​ൽ ര​ണ്ടു​പേ​ർ നി​ല​കി​ട്ടാ​തെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽകേ​ട്ട സ​മീ​പ​വാ​സി​യാ​യ ജോ​ണ്‍ പൊ​ങ്ങി​വ​ന്ന ഒ​രു​കു​ട്ടി​ക്ക് തെ​ങ്ങി​ൻ​പ​ട്ട എ​റി​ഞ്ഞു ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ട്ട​യി​ൽ പി​ടി​ച്ച കു​ട്ടി​യെ ജോ​ണ്‍​ത​ന്നെ വ​ലി​ച്ച് ക​ര​യ്ക്കു ക​യ​റ്റി.
ഇ​തി​നി​ടെ ര​ണ്ടാ​മ​ത്തെ കു​ട്ടി കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ്ഥ​ല​ത്തെ​ത്തി​യ ഡേ​വി​സ് കു​ള​ത്തി​ൽ ചാ​ടി കു​ട്ടി​യെ ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ന്പ​ല്ലൂ​ർ കേ​ളി​ത്തോ​ടി​നു സ​മീ​പം ക​നാ​ൽ പു​റ​ന്പോ​ക്കി​ലെ താ​മ​സ​ക്കാ​രാ​ണ് കു​ള​ത്തി​ൽ വീ​ണ കു​ട്ടി​ക​ൾ.