മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി
Monday, October 7, 2019 12:38 AM IST
ന​ട​വ​ര​ന്പ്: ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടുത്തു​ന്ന​തി​നുവേ​ണ്ടി ഹ​യ​ർ സെ​ക്ക​ൻഡറി വി​ദ്യാ​ർ​ഥിക​ൾ​ക്കു മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി.
പ്രി​ൻ​സി​പ്പൽ എം. ​നാ​സ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളും പ​രീ​ക്ഷാപേ​ടി​യും ഇ​ല്ലാ​താ​ക്ക​ാനും പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടുത്താനു​മു​ള്ള മാ​ർ​ഗങ്ങ​ളെ പ​റ്റി​യും ക്ലാ​സി​ൽ ച​ർ​ച്ച ചെ​യ്തു. യൂ​ത്ത് ട്രയിനർ സെ​ബി മാ​ളി​യേ​ക്ക​ൽ ക്ലാ​സ് ന​യി​ച്ചു. ക​രി​യ​ർ ഗൈ​ ഡ​ൻ​സ് കോ-ഒാ​ർ​ഡി​നേ​റ്റ​ർ ഷെ​മി നേ​തൃ​ത്വം ന​ൽ​കി.