പി.​ടി. കു​രി​യാ​ക്കോ​സ് മാ​സ്റ്റ​റു​ടെ 130-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, October 9, 2019 12:53 AM IST
പാ​വ​റ​ട്ടി: സം​സ്കൃ​ത​പ​ണ്ഡി​ത​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ രാ​ഷ്ട്രീ​യ സം​സ്കൃ​ത സ​ൻ​സ്ഥാ​ൻ ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല ഗു​രു​വാ​യൂ​ർ സെ​ന്‍റ​ർ സ്ഥാ​പ​ക​നു​മാ​യ പി.​ടി. കു​രി​യാ​ക്കോ​സ് മാ​സ്റ്റ​റു​ടെ 130-ാം ജ​ന്മ​ദി​നം പാ​വ​റ​ട്ടി​യി​ൽ ആ​ഘോ​ഷി​ച്ചു.
പാ​വ​റ​ട്ടി പ​ള്ളി​യി​ലെ കു​രി​യാ​ക്കോ​സ് സ​മാ​ധി​യി​ൽ തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് പൂ​വ​ത്തൂ​ക്കാ​ര​ൻ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തി.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് പ്ര​ഫ. സി.​എ​ൽ. സി​സി​ലി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പാ​വ​റ​ട്ടി പി.​ടി. കു​രി​യാ​ക്കോ​സ് സ്മൃ​തി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്മൃ​തി​ഭ​വ​നം അ​ധ്യ​ക്ഷ​ൻ ഡോ. ​ഇ.​ആ​ർ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​പീ​ഠം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​വ​റ​ട്ടി, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ബാ​ബു, പ്ര​ഫ. കെ.​പി. കേ​ശ​വ​ൻ, പ്ര​ഫ. കെ.​എ​ൽ. സെ​ബാ​സ്റ്റ്യ​ൻ, കു​രി​യാ​ക്കോ​സ് മാ​സ്റ്റ​റു​ടെ പൗ​ത്ര​ൻ കു​രി​യ​ൻ പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.