തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാ​ര​നും ത​മ്മി​ലുള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം; തേ​ക്കിൻ​ത​ടി​ക​ൾ ക​യ​റ്റി​വി​ടാ​ൻ തു​ട​ങ്ങി
Wednesday, October 9, 2019 1:02 AM IST
പു​ന്നം​പ​റ​ന്പ്: തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാ​ര​നും ത​മ്മി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ച്ചു. കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ തേ​ക്കു​ത​ടി​ക​ൾ ക​യ​റ്റി​വി​ടാ​ൻ തു​ട​ങ്ങി. മ​ച്ചാ​ട്-​താ​ണി​ക്കു​ടം റോ​ഡി​ൽ ഉൗ​രോ​ക്കാ​ട് വ​ന​ത്തി​ലെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള തേ​ക്കു​ത​ടി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ പ്ര​ദേ​ശ​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റ്റി​വി​ടാ​ൻ തു​ട​ങ്ങി​യ​ത്.
1945-46 കാ​ല​ഘ​ട്ട​ത്തി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് 18 ഹ​ക്ട​ർ സ്ഥ​ല​ത്തു​വ​ച്ച് പി​ടി​പ്പി​ച്ച തേ​ക്കു​മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ന്നാ​ൽ ക​യ​റ്റി​റ​ക്ക് പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ചി​ത്ര എ​ന്‍റ​ർ​പ്രെെ​സ​സ് ഉ​ട​മ വി. ​ച​ന്ദ്ര​നും പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി നി​ന്നി​രു​ന്ന പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ച​ശേ​ഷ​മാ​ണ് തേ​ക്കു​മ​ര​ങ്ങ​ൾ ക​യ​റ്റാ​ൻ തു​ട​ക്ക​മാ​യ​ത്.
ഉൗ​രോ​ക്കാ​ട് വ​ന​ത്തി​ൽ​നി​ന്നും ക​യ​റ്റി​പോ​കു​ന്ന ത​ടി​ലോ​ഡു​ക​ൾ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ളി​നു കീ​ഴി​ലെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വ​രാ​പ്പു​ഴ, മു​ടി​ക്ക​ൽ, ചെ​ട്ടി​കു​ളം, ചാ​ല​ക്കു​ടി എ​ന്നി ഡെ​പ്പോ​ക​ളി​ലേ​ക്കാ​ണ് എ​ത്തി​ക്കു​ന്ന​ത്. വി​റ​കു​ക​ൾ അ​ന്പ​ല​പ്പാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തും സൂ​ക്ഷി​ക്കും. 100 ലോ​ഡി​നു താ​ഴെ​വ​രു​ന്ന മ​ര​ങ്ങ​ൾ​ക്ക് 10 കോ​ടി​ക്കു മു​ക​ളി​ൽ വി​ല​മ​തി​ക്കും. ഓ​രോ ദി​വ​സ​വും നാ​ലു​ലോ​ഡ് മ​ര​മാ​ണ് ക​യ​റ്റി​പോ​കു​ന്ന​ത്. മു​ഴു​വ​ൻ ത​ടി​ക​ളും ക​യ​റി​പ്പോ​കാ​ൻ ഒ​രു​മാ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.