മേ​ലൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി
Saturday, November 9, 2019 12:57 AM IST
മേ​ലൂ​ർ:​മേ​ലൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ണ്ടെ​ത്തി. മേ​ലൂ​രി​ലെ സ്കൂ​ളി​ൽ നി​ന്നും കാ​ണാ​താ​യ ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന നാല് ആ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് അ​ർ​ദ്ധ​രാ​ത്രി 12 മ​ണി​യോ​ടെ വാ​ലുങ്ങാ​മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.
പോ​ലീ​സും നാ​ട്ടു​കാ​രും പ​രി​ശോ​ധ​ന ന​ട​ത്തി പോ​യ ശേ​ഷം, ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ ജാ​തി​ക്കാ​ത്തോ​ട്ട​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.​ഇ​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ര​ട്ടി എ​സ്ഐ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, എ​സ്ഐ ​സി​ദ്ദി​ഖ് അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ളപോ​ലീ​സ് സം​ഘ​മെ​ത്തി കു​ട്ടി​ക​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

സി​എ​ൽ​സി കി​ഡ്ഡി ഫെ​സ്റ്റ് - 2019

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി സി​എ​ൽ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ന്‍റ​ർ​ഗ​ർ​ട്ട​ണ്‍ (എ​ൽ​കെ​ജി, യു​കെ​ജി) വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി കി​ഡ്ഡി ഫെ​സ്റ്റ് - 2019 23നു ​സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ബേ​ബി കിം​ഗ്, ബേ​ബി ക്വീ​ൻ, സ്മൈ​ലിം​ഗ്, ഫാ​ൻ​സി ഡ്ര​സ്, ആ​ക്്ഷ​ൻ സോം​ഗ് (ഗ്രൂ​പ്പ്) എ​ന്നി​വ​യാ​ണ് മ​ത്സ​ര ഇ​ന​ങ്ങ​ൾ.
സ്കൂ​ൾ വൈ​സ് ഓ​വ​റോ​ൾ കോ​ന്പ​റ്റീ​ഷ​നും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ഉ​ണ്ടാ​കു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 13നു ​മു​ന്പാ​യി സ്കൂ​ൾ മു​ഖേ​ന​യോ, നേ​രി​ട്ടോ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ക​ണ്‍​വീ​ന​ർ ഫ്രോ​യി​ഡ് 9497333466.