വെ​ള്ള​ക്ക​രം: ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ജ​ല അ​ഥോ​റി​റ്റി
Saturday, November 9, 2019 12:59 AM IST
ചാ​ല​ക്കു​ടി: കേ​ര​ള ജ​ല അ​ഥോ​റി​റ്റി ചാ​ല​ക്കു​ടി സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ചാ​ല​ക്കു​ടി മു​നി​സി​പ്പാ​ലി​റ്റി, ആ​ളൂ​ർ, കൊ​ട​ക​ര, മ​റ്റ​ത്തൂ​ർ, മു​രി​യാ​ട്, പ​രി​യാ​രം, കൊ​ര​ട്ടി, കാ​ടു​കു​റ്റി, മേ​ലൂ​ർ, കോ​ട​ശേ​രി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ള​ക്ക​രം കു​ടി​ശി​ക വ​രു​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കു​ടി​വെ​ള്ള ക​ണ​ക്്ഷ​നു​ക​ൾ വി​ച്ഛേ​ദി​ച്ചു തു​ട​ങ്ങി. ഇ​തി​നോ​ട​കം 200 ക​ണ​ക്്ഷ​നു​ക​ൾ വി​ച്ഛേ​ദി​ച്ചു​ക​ഴി​ഞ്ഞു. കേ​ടാ​യ മീ​റ്റ​റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​വ​ർ, ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും വെ​ള്ള​ക്ക​രം അ​ട​യ്ക്കാ​ത്ത​വ​ർ, കു​ടി​വെ​ള്ള മോ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ എ​ന്നീ വി​ഭാ​ഗം ആ​ളു​ക​ളു​ടെ ക​ണ​ക്്ഷ​നു​ക​ളാ​ണ് വി​ച്ഛേ​ദി​ക്കു​ന്ന​ത്. മു​ന്പ് വി​ച്ഛേ​ദി​ച്ച ക​ണ​ക്്ഷ​നു​ക​ളു​ടെ വെ​ള്ള​ക്ക​രം പി​രി​ച്ചെ​ടു​ക്കു​ന​ന​തി​നു സ്ഥി​ര​മാ​യി വി​ച്ഛേ​ദി​ക്ക​ൽ, ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് ശു​പാ​ർ​ശ ചെ​യ്യ​ൽ എ​ന്നീ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​യി സ്വീ​ക​രി​ച്ചു​വ​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ട് മാ​സ​ത്തി​ലൊ​രി​ക്ക​ൽ വെ​ള്ള​ക്ക​ര ബി​ൽ വീ​ട്ടി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​ൽ വെ​ള്ള​ക്ക​രം വി​ച്ഛേ​ദി​ക്കാ​തി​രി​ക്കാ​ൻ പ​ണ​മ​ട​ക്കേ​ണ്ട തി​യ്യ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​ദി​വ​സം ക​ഴി​ഞ്ഞാ​ൽ ഇ​ത്ത​രം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്്ഷ​നു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​ച്ഛേ​ദി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ അ​വ​സാ​നം ന​ൽ​കി​യ ബി​ല്ലി​നു മു​ന്നി​ൽ കു​ടി​ശി​ക​യു​ള്ള​വ​ർ​ക്ക് വി​ച്ഛേ​ദി​ക്കു​ന്ന​തി​നു​ള്ള അ​വാ​സ​ന തി​യ​തി ബാ​ധ​ക​മാ​യി​രി​ക്കു​ന്ന​ത​ല്ല. വെ​ള്ള​ക്ക​രം അ​ട​യ്ക്കു​ന്ന​തി​നു (www.epay.kwa. gov.in) എ​ന്ന വെ​ബ്സൈ​റ്റി​ൽ ക​യ​റി​യാ​ൽ സാ​ധി​ക്കു​ന്ന​താ​ണ്.