ഡോ​ണ്‍​ബോ​സ്കോ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം നാ​ളെ
Saturday, November 9, 2019 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ണ്‍​ബോ​സ്കോ സ്കൂ​ൾ 54-ാമ​ത് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം നാ​ളെ വൈ​കീ​ട്ട് ആ​റി​ന് ഡോ​ണ്‍​ബോ​സ്കോ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ത​ദ​വ​സ​ര​ത്തി​ൽ പ്ര​ഗ​ത്ഭ​രാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ക​യും വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് ഗു​രു​പ്ര​ണാ​മ​വും അ​ർ​പ്പി​ക്കും. സം​ഗ​മ​ത്തി​ൽ ഡോ​ണ്‍​ബോ​സ്കോ ആ​ശ്ര​മ​ത്തി​ന്‍റെ റെ​ക്ട​ർ ഫാ. ​മാ​നു​വ​ൽ മേ​വ​ട അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഫാ. ​കു​രി​യാ​ക്കോ​സ് ശാ​സ്താം​കാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സി​ബി പോ​ൾ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ബി​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ, പ്രൊ​വി​ൻ​ഷ്യ​ൽ പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഒൗ​ദ്യോ​ഗി​ക സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം കു​ടും​ബ​സം​ഗ​മ​വും ക​ലാ​പ​രി​പാ​ടി​ക​ളും അ​ത്താ​ഴ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ന് 9744551800, 9846007379, 9846023309 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.