ഷോ​ട്ട്പു​ട്ടി​ൽ കെ.​ എ​സ്. അ​ശ്വ​ിൻ
Wednesday, November 13, 2019 12:26 AM IST
ചാ​ല​ക്കു​ടി: മ​ഴ​മാ​റി​നി​ന്ന ചാ​ല​ക്കു​ടി കാ​ർ​മ​ൽ സ്കൂ​ൾ മൈ​താ​നി​യി​ൽ മെ​യ്ക്ക​രു​ത്തി​ന്‍റെ തീ​പ്പൊ​രി​ചി​ത​റി​യ ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ൽ കെ.​എ​സ്. അ​ശ്വി​ൻ ഒ​ന്നാ​മ​താ​യി. സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗം അ​ഞ്ചു​കി​ലോ ഷോ​ട്ട്പു​ട്ട് ത്രോ​യി​ലാ​ണ് മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വി​ൻ മ​ത്സ​രി​ച്ച​ത്. 13.35 മീ​റ്റ​ർ എ​റി​ഞ്ഞ അ​ശ്വി​ൻ മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ളെ നി​ഷ്പ്ര​യാ​സം മ​റി​ക​ട​ന്നു.
ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ലേ​ക്ക് അ​ശ്വി​ൻ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും വി​ജ​യം മാ​റി​നി​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് മ​ത്സ​ര​ത്തി​ന്‍റെ വീ​റും വാ​ശി​യും അ​ശ്വി​നു വി​ജ​യ​വും സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ടി​എ​ച്ച്എ​സ് സം​സ്ഥാ​ന മീ​റ്റി​ൽ ഷോ​ട്ട്പു​ട്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​തേ മ​ത്സ​ര​ത്തി​ൽ ഡി​സ്ക​സ് ത്രോ​യി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ അത്‌ലറ്റി​ക്സ് ചാ​ന്പ്യ​ൻഷി​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​മാ​യി​രു​ന്നു.
പ​രി​ശീ​ല​ക​രാ​യ ജി​മ്മി, സി.​പി. അ​ർ​ജു​ൻ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​മി​ന്നുംവി​ജ​യം ക​ര​സ്ഥ​മാ​ക്കാ​നാ​യ​തെ​ന്ന് അ​ശ്വി​ൻ പ​റ​യു​ന്നു. അ​ഴീ​ക്കോ​ട് ക​ണ്ണാം​പ​റ​ന്പ് സു​നി​ൽ​കു​മാ​റി​ന്‍റെ​യും ഷി​ജി​യു​ടേ​യും മ​ക​നാ​ണ്.