പി​ജി കോ​ണ്‍​വൊ​ക്കേ​ഷ​ൻ ഇ​ന്ന്
Saturday, December 7, 2019 1:25 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് 2017-2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ സു​ളു​ലാ​ൻ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സോ​ളി​വാ മോ​സെ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സി​എം​ഐ സ​ഭ​യു​ടെ പ്ര​യോ​ർ ജ​ന​റാ​ൾ ഫാ. ​പോ​ൾ അ​ച്ചാ​ണ്ടി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ഞെ​രി​ഞ്ഞാ​ന്പി​ള്ളി സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പോ​ൾ ഉൗ​ക്ക​ൻ, സു​ളു​ലാ​ൻ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡീ​ൻ ഡോ. ​നോ​കു​ത്ത വി​ൻ​ഫ്രേ കു​നേ​ന, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഫാ. ​പി.​ടി. ജോ​യ് സി​എം​ഐ, ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ് സി​എം​ഐ, പ്ര​ഫ. പി.​ആ​ർ. ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.