പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്
Saturday, January 18, 2020 12:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: റ​വ​ന്യു വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച ജി​ല്ല​യി​ലെ ഓ​രോ താ​ലൂ​ക്കി​ലും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും.
മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ൽ ഫെ​ബ്രു​വ​രി 15 ന് ​അ​ദാ​ല​ത്ത് ന​ട​ത്തും. അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ 24 മു​ത​ൽ 31 വ​രെ ഓ​ഫീ​സ് പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് മു​കു​ന്ദ​പു​രം താ​ലൂ​ക്കോ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കാം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി അ​പേ​ക്ഷ, എ​ൽ​ആ​ർ​എം കേ​സു​ക​ൾ (റി​സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ), റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി, സ്റ്റാ​റ്റി​യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം, 2018-19 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ എ​ന്നി​വ അ​ദാ​ല​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ അ​ദാ​ല​ത്തു ദി​വ​സം ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും.