ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, March 24, 2020 11:46 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. കേ​ന്ദ്ര ആ​യു​ഷ് വ​കു​പ്പി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വീ​ടു​ക​ൾ തോ​റും മ​രു​ന്നു വി​ത​ര​ണം ചെ​യ്ത​ത്.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഗു​ളി​ക എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​തി​ർ​ന്ന​വ​ർ രാ​വി​ലെ വെ​റും​വ​യ​റ്റി​ൽ നാലു ഗു​ളി​ക വീ​തം മൂ​ന്നു ദി​വ​സ​വും കു​ട്ടി​ക​ൾ ര​ണ്ടു ഗു​ളി​ക വീ​തം മൂ​ന്നു ദി​വ​സ​വു​മാ​ണ് ക​ഴി​ക്കേ​ണ്ട​ത്.
പ​ഞ്ചാ​യ​ത്ത് ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദി​നി മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.കെ. സി​ദ്ദി​ഖ്, ഹോ​മി​യോ ഡോ​ക്ട​ർ സു​ജാ​ത, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഡ്വ. വി.എ. സ​ബാ​ഹ്, അം​ബി​ക ശി​വ​പ്രി​യ​ൻ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.