എ​ള​വ​ള്ളി​യി​ൽ തൂ​ക്ക​ണാം​ കു​രു​വി​ക​ൾ വി​രു​ന്നെ​ത്തി
Friday, May 22, 2020 1:06 AM IST
എ​ള​വ​ള്ളി: കൊ​ച്ചി​ൻ ഫ്രോ​ണ്ടി​യ​ർ തോ​ടി​ന് സ​മീ​പ​ത്തെ തെ​ങ്ങി​ൻ തോ​പ്പി​ൽ തൂ​ക്ക​ണാം​കു​രു​വി​ക​ൾ വി​രു​ന്നെ​ത്തി. കാ​ലാ​വ​സ്ഥ​യു​ടെ മാ​റ്റം കാ​ര​ണം കൂ​ട്ടാ​മാ​യി എ​ത്താ​റു​ള്ള ഇ​വ​യു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ത​വ​ണ വ​ലി​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലും തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലും കാ​ണ​പ്പെ​ടു​ന്ന ഒ​രു നെ​യ്ത്തു​കാ​ര​നാ​ണ് ബ​യാ വീ​വ​ർ.

കൂ​രി​യാ​റ്റ, തൂ​ക്ക​ണാം​കു​രു​വി എ​ന്നീ പേ​രു​ക​ളി​ലും ഈ ​പ​ക്ഷി അ​റി​യ​പ്പെ​ടു​ന്നു. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ റി​ജോ.​പി.​ചി​റ്റാ​ട്ടു​ക​ര​യാ​ണ് കു​രു​വി കൂ​ട്ട​ങ്ങ​ളെ ഈ ​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ങ്ങാ​ടി കു​രു​വി​യോ​ട് വ​ള​രെ​യ​ധി​കം സാ​ദൃ​ശ്യ​മു​ള്ള പ​ക്ഷി​യാ​ണി​ത്.

വ​യ​ലു​ക​ളോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഉ​യ​ര​മു​ള്ള മ​ര​ങ്ങ​ളി​ലോ തെ​ങ്ങു​ക​ളി​ലോ നെ​ല്ലോ​ല കൊ​ണ്ട് നെ​യ്തെ​ടു​ക്കു​ന്ന നീ​ള​വും ഉ​റ​പ്പും ഏ​റി​യ കൂ​ടു​ക​ളാ​ണ് ഈ ​പ​ക്ഷി​ക​ളു​ടെ​ത്. ആ​ണ്‍ കു​രു​വി​ക​ൾ ര​ണ്ടോ മൂ​ന്നോ കൂ​ടു​ക​ൾ നി​ർ​മി​ക്കും, പെ​ണ്‍ കു​രു​വി​ക​ൾ അ​വ​ർ ഇ​ഷ്ട​പെ​ടു​ന്ന കൂ​ട്ടി​ലാ​യി​രി​ക്കും മു​ട്ട​യി​ട് കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കു​ന്ന​ത്. ഇ​വ കൂ​ടു​കൂ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല നൂ​ലു​ക​ൾ 20 മു​ത​ൽ 60 സെ​ന്‍റി​മീ​റ്റ​ർ വ​രെ നീ​ള​മു​ണ്ടാ​കാം. ഒ​രു കൂ​ടു പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു പു​രു​ഷ പ​ക്ഷി 500 യാ​ത്ര​ക​ൾ വ​രെ ന​ട​ത്തു​മെ​ന്ന് പ​ക്ഷി നീ​ര​ക്ഷ​ക​ർ പ​റ​യു​ന്നു. ഒ​രു കൂ​ട്ട​ത്തി​ൽ അ​ന്പ​ത് മു​ത​ൽ നൂ​റു ജോ​ഡി വ​രെ കു​രു​വി​ക​ൾ ഉ​ണ്ട്.

എ​ട്ട് ദി​വ​സ​ത്തോ​ളം എ​ടു​ക്കും ഒ​രു കൂ​ടു നി​ർ​മി​ക്കാ​ൻ. പ​ക്ഷി​ക​ൾ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ കൊ​ക്കു​ക​ളാ​ണ് കൂ​ടു​ക​ൾ നെ​യ്തെ​ടു​ക്കാ​നും കെ​ട്ടാ​നും ഉ​പ​യോ​ഗി​ക്കു​ന്നു​ത്.കൂ​ടി​ന്‍റെ ഉ​ള്ളി​ലെ നി​ർ​മാ​ണം പെ​ണ്‍ കു​രു​വി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. കൂ​ടി​ന്‍റെ ഉ​ള്ളി​ൽ ക​ളി​മ​ണ്ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തും കാ​ണാം. കാ​റ്റി​ൽ കൂ​ടി​ന്‍റെ ഇ​ള​ക്കം കു​റ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ങ്ങ​നെ ചെ​യു​ന്ന​ത് . കൂ​ടു​ക​ൾ പ​ല​പ്പോ​ഴും വെ​ള്ള​ത്തി​ന​ടു​ത്താ​ണ് നി​ർ​മ്മി​ക്കു​ന്ന​ത് അ​ല്ലെ​ങ്കി​ൽ വേ​ട്ട​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത​വി​ധം വെ​ള്ള​ത്തി​ന് മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന രീ​തി​യി​ലു​മാ​ണ് .

മ​ഴ​ക്കാ​ലം ആ​വു​ന്ന​തോ​ടെ ഇ​വ​യു​ടെ പ്ര​ജ​ന​നം അ​വ​സാ​നി​ക്കും. പ്ര​ജ​ന​ന കാ​ല​ത്തൊ​ഴി​ച്ച് കി​ളി​ക​ളി​ൽ ആ​ണും പെ​ണ്ണും ത​മ്മി​ൽ നി​റ​വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ല്ല. തൂ​ക്ക​ണാം കു​രു​വി​ക​ൾ കൂ​ടു​ത​ലും ഇ​ര​തേ​ടി ന​ട​ക്കു​ന്ന​ത് ഇ​ണ​ക​ളോ​ടൊ​പ്പം കൂ​ട്ട​ങ്ങ​ളാ​യാ​ണ്. വി​ള​വെ​ടു​പ്പു​ള്ള വ​യ​ലു​ക​ളി​ൽ നെ​ല്ലും മ​റ്റ് ധാ​ന്യ​ങ്ങ​ളും കൂ​ട്ട​ത്തോ​ടെ വ​ന്നു ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ശ​ത്രു​ക്ക​ളെ ദൂ​രെ നി​ന്നു​ത​ന്നെ മ​ന​സി​ലാ​ക്കു​വാ​ൻ ഇ​വ​ക്കു പ്ര​ത്യേ​ക ക​ഴി​വു​ണ്ട്.