മരം വീണു വീടു തകർന്നു
Tuesday, July 7, 2020 12:26 AM IST
കാ​റ​ളം: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണു വീ​ടു ത​ക​ർ​ന്നു. വെ​ള്ളാ​നി പ​വ​ർ ഹൗ​സി​നു പു​റ​കി​ൽ താ​മ​സി​ക്കു​ന്ന ത​റ​യി​ൽ ഇ​ന്ദി​ര​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണു പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. വീ​ട്ടു​വ​ള​പ്പി​ലെ വ​ലി​യ വീ​ട്ടി​മ​രം ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ദ്ധ​രാ​ത്രി​യോ​ടെ ഉ​ണ്ടാ​യ കാ​റ്റി​ൽ ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടു വീ​ണ് ഇ​ന്ദി​ര​യു​ടെ മ​ക​ൻ വി​നോ​ദ്, വി​നോ​ദി​ന്‍റെ മ​ക​ൾ വി​സ്മ​യ എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു വീ​ടു പു​തു​ക്കി പ​ണി​ത​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ത​ക​ർ​ന്ന വീ​ട് പ്രഫ. കെ.യു. അരുണൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

ച​ട്ട​ലം​ഘ​നം: കേ​സെ​ടു​ത്തു

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് നി​ർ​ദേ​ശം ലം​ഘി​ച്ച് അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ പേ​രെ ഒ​രേ സ​മ​യം അ​ക​ത്തു ക​യ​റ്റി​യ​തി​നു ര​ണ്ടു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ട്ടൂ​ർ റോ​ഡി​ൽ പു​തു​താ​യി തു​ട​ങ്ങി​യ 200 രൂ​പ​യു​ടെ മ​ഹാ​മേ​ള എ​ന്ന സ്ഥാ​പ​ന​ത്തി​നും ടൗ​ണ്‍​ഹാ​ൾ റോ​ഡി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​മെ​തി​രെ​യുമാ​ണു കേ​സ്. എ​സ്ഐ പി.​ജി. അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണു കേ​സെ​ടു​ത്ത​ത്.