അ​ന്ന​നാ​ട്-​ഏ​ക്കാ​ട്-​ക​ള​പ്പു​ര​യ്ക്ക​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി
Thursday, August 6, 2020 12:45 AM IST
കാ​ടു​കു​റ്റി: പ്ര​ദേ​ശ​ത്തെ ജ​ല​സേ​ച​ന​ത്തി​നൊ​പ്പം രൂ​ക്ഷ​മാ​കു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന അ​ന്ന​നാ​ട്-​ഏ​ക്കാ​ട്-​കു​ള​പ്പു​ര​യ്ക്ക​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാളെ മൂ​ന്നി​നു ന​ട​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, എ​ട്ട് വാ​ർ​ഡു​ക​ളി​ൽ പൂ​ർ​ണ​മാ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും ഏ​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ 25 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​ക്കു​മാ​യും ജ​ല​സ​മൃ​ദ്ധി ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 9.5 ല​ക്ഷ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 8 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്.
ചാ​ത്ത​ൻ​ചാ​ലി​ൽ നി​ന്നും 250 മീ​റ്റ​ർ ദൂ​രം പൈ​പ്പ് വ​ഴി കു​ള​പ്പു​ര​യ്ക്ക​ൽ കു​ള​ത്തി​ലേ​ക്കു വെ​ള്ള​മെ​ത്തി​ക്കാ​നും 15 കു​തി​ര​ശ​ക്തി​യു​ടെ പ​ന്പു സെ​റ്റ് ഘ​ടി​പ്പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി. വാ​ർ​ഡ് മെ​ന്പ​ർ എം.​ആ​ർ. ഡേ​വീ​സി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​ണ് പൂ​വ​ണി​യു​ന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷീ​ജൂ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ. ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​നാ​കും.