റോ​ഡു​ക​ൾ​ക്ക് ആ​റു​കോ​ടി
Friday, September 25, 2020 1:08 AM IST
കു​ന്നം​കു​ളം: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കു​ന്നം​കു​ളം - വെ​ട്ടി​ക്ക​ട​വ്, അ​ത്താ​ണി - പു​തു​രു​ത്തി റോ​ഡു​ക​ൾ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​റു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ത്താ​ണി - പു​തു​രു​ത്തി ക​ള്ള് ഷാ​പ്പ് മു​ത​ൽ മാ​ങ്ങാ​ട് സെ​ന്‍റ​ർ വ​രെ​യു​ള്ള റോ​ഡി​ന് മൂ​ന്നു​കോ​ടി രൂ​പ​യും കു​ന്നം​കു​ളം - വെ​ട്ടി​ക്ക​ട​വ് വൈ​ശേ​രി മു​ത​ൽ മാ​ങ്ങാ​ട് സെ​ന്‍റ​ർ വ​രെ​യു​ള്ള റോ​ഡി​ന് മൂ​ന്നു​കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
ആ​ധു​നി​ക രീ​തി​യി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ണു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക. ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​ന നി​ർ​മാ​ണ​ത്തി​നും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മാ​ർ​ച്ച് ന​ട​ത്തി

പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് നി​ർ​മി​ച്ച പ​ഞ്ചാ​യ​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് മു​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച പേ​രി​നു പ​ക​രം മ​റ്റൊ​രു പേ​രി​ടാ​ൻ പു​തി​യ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. അ​ലാ​വു​ദീ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2015ൽ ​ഫാ​ത്തി​മ ലീ​ന​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളി​ന് അ​ന്ത​രി​ച്ച മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ പേ​രി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഡി. ധ​നീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ യോ​ഗം അ​ന്ത​രി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് വി.​പി. മാ​മു​വി​ന്‍റെ പേ​ര് ഹാ​ളി​ന് ഇ​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.