സെ​ബി ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ഇ​ന്ന് തി​രൂ​രി​ൽ
Friday, October 30, 2020 10:22 PM IST
തൃ​ശൂ​ർ: കാ​ന​ഡ​യി​ലെ ന​യാ​ഗ്ര​യി​ൽ ക​ഴി​ഞ്ഞ 17നു ​മ​രി​ച്ച തൃ​ശൂ​ർ തി​രൂ​ർ സ്വ​ദേ​ശി സെ​ബി ജോ​സ​ഫി​ന്‍റെ (36) മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30നു ​തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സ​ജീ​വ ജീ​സ​സ് യൂ​ത്ത് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഈ ​യു​വാ​വ് കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​ക്കി​ട​യി​ലും ക്രി​സ്തീ​യ സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ ടൈ​റ്റി​ൽ റോ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ഉ​റ്റ സു​ഹൃ​ത്താ​യ നെ​ൽ​സ​ൻ ര​ചി​ച്ച ’നീ ​മ​തി’ എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച​ത്. തി​രൂ​ർ കൊ​ട​പ്പി​ള്ളി ജോ​സ​ഫ് - ആ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​നി​റ്റ പോ​ൾ.