സൗ​ഹൃ​ദ​ ഓർമയുമായി എ.​വി.​ഗോ​പി​നാ​ഥ് പാ​ല​ക്കു​ഴി​യി​ലെത്തി
Friday, December 4, 2020 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇരുപത്തിയൊന്പതു വ​ർ​ഷം മു​ന്പു​ള്ള സൗ​ഹൃ​ദ​വും സ​ഹാ​യ​ങ്ങ​ളും ഓ​ർ​മ്മ​പ്പെ​ടു​ത്തി മു​ൻ എം ​എ​ൽ എ ​എ.​വി.​ഗോ​പി​നാ​ഥ് പാ​ല​ക്കു​ഴി​യി​ലെ​ത്തി. ഇ​വി​ടെ പ​ത്താം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി ടി.​ജെ സേ​വ്യ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഗോ​പി​നാ​ഥ് എ​ത്തി​യ​ത്.
1991 ൽ ​സി പി ​എ​മ്മി​ന്‍റെ ഉ​രു​ക്കു കോ​ട്ട​യാ​യ ആ​ല​ത്തൂ​രി​ൽ നി​ന്നും എ.​വി.​ഗോ​പി​നാ​ഥ് വി​ജ​യി​ച്ച​തി​നു പി​ന്നി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​വാ​യി​രു​ന്ന സേ​വ്യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വ​ലി​യ സം​ഭാ​വ​ന​യു​ണ്ടാ​യി​രു​ന്നെ​ന്ന് ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.​ഈ ക​ട​പ്പാ​ട് തീ​ർ​ക്കാ​ൻ കൂ​ടി​യാ​ണ് പ​ത്താം വാ​ർ​ഡാ​യ പാ​ല​ക്കു​ഴി,ക​ണി​ച്ചി​പ​രു​ത ഭാ​ഗ​ത്തേ​ക്ക് മാ​ത്ര​മാ​യി അ​ദ്ദേ​ഹം എ​ത്തി​യ​ത്.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്‌​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​സി ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​ർ, യു ​ഡി എ​ഫ് ചെ​യ​ർ​മാ​ൻ സി. ​ച​ന്ദ്ര​ൻ,ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി മാ​ത്യു, മ​റ്റു നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം സ്ക​റി​യ, കെ. ​നാ​രാ​യ​ണ​ൻ, എം. ​ടി ദേ​വ​സ്യ, ജോ​ഷി ആ​ന്‍റ​ണി അ​പ്പു​കൃ​ഷ്ണ​ൻ, എ​ൽ​ദോ ആ​ലു​ക്ക​ൽ, റോ​യ് ജേ​ക്ക​ബ് ജി​ല്ലാ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ലി​സ​മ്മ ടീ​ച്ച​ർ, മ​റ്റു വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ള​യ റോ​യ് മാ​സ്റ്റ​ർ, ലീ​ലാ​മ്മ ജോ​സ​ഫ്, മ​റി​യ്ക്കു​ട്ടി ജോ​ർ​ജ്, മ​ഞ്ജു കെ ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.