സൗജന്യ വീടുകളിലെ സോ​ളാ​ർ ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Friday, December 4, 2020 12:54 AM IST
അ​ഗ​ളി : എ​ച്ച്ആ​ർ​ഡി​എ​സ് സ​ദ്ഗ്ര​ഹ ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളി​ലേ​ക്കു​ള്ള സോ​ളാ​ർ ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ്വാ​മി ആ​ത്മ​ന​ന്പി നി​ർ​വ​ഹി​ച്ചു.​ ഇ​ന്ത്യ​യി​ൽ സ​ദ്ഗ്ര​ഹ പ​ദ്ധ​തി​യി​ലൂ​ടെ പ​ത്ത് ല​ക്ഷം വീ​ടു​ക​ൾ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ ദൗ​ർ​ബ​ല്യ​വും അ​വ​യു​ണ്ടാ​ക്കു​ന്ന പ​രി​സ്ഥി​തി​നാ​ശ​വും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ തി​ക​ച്ചും പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​യ പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് വീ​ടു​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.

വൈ​ദ്യു​തി ല​ഭ്യ​മാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചു സ​ദ്ഗ്ര​ഹ പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ചു ന​ൽ​കു​ന്ന മു​ഴു​വ​ൻ വീ​ടു​ക​ൾ​ക്കും സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ചു സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ ക​ന്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി വ​രി​ക​യാ​ണ്. പൂ​ർ​ണ​മാ​യും ഗ്രീ​ൻ ഹൗ​സ് എ​ന്ന മാ​തൃ​ക ഇ​ന്ത്യ ഒ​ട്ടാ​കെ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണ് സ​ദ്ഗ്ര​ഹ ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ എ​ച്ച്ആ​ർ​ഡി​എ​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

വ​ട്ട​ല​ക്കി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ജി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്ആ​ർ​ഡി​എ​സ് ന​യ​രൂ​പീ​ക​ര​ണ​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ജി വേ​ണു​ഗോ​പാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യു​ഗ​മൂ​ർ​ത്തി,ഡോ.​സി.​സു​രേ​ഷ് കു​മാ​ർ, പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ ബി​ജു കൃ​ഷ്ണ​ൻ, ഹ​രി​ഹ​ര​നു​ണ്ണി, വ​ന​ജ ആ​ന​ന്ദ, ചീ​ഫ് പ്രൊ​ജ​ക്റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് മാ​ത്യു, അ​സോ​സി​യേ​റ്റ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഓ​ഫി ജാ​നി​യ, അ​സി​സ്റ്റ​ന്‍റ് പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ഡാ​നി​യ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.