പണംതട്ടിപ്പിനു അ​റ​സ്റ്റു ചെ​യ്തു
Saturday, December 5, 2020 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ റെ​സി​പ്റ്റ് ത​യ്യാ​റാ​ക്കി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ മാ​നേ​ജ​രെ അ​റ​സ്റ്റു ചെ​യ്തു.​തു​ടി​യ​ല്ലൂ​ർ അ​പ്പ​നാ​യ്ക്ക​ൻ പാ​ള​യം വീ​ര പെ​രു​മാ​ൾ(42) ആ​ണ് ആ​ർ.​എ​സ്.​പു​രം സെ​ന്തി​ൽ​കു​മാ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.​

സെ​ന്തി​ൽ​കു​മാ​ർ പ്യൂ​ർ ഇ​ന്ത്യ എ​ന്ന വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ പാ​ർ​ട്സ് നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​യ വീ​ര പെ​രു​മാ​ൾ അ​ക്വാ​പ്യൂ​ർ എ​ന്ന പേ​രി​ൽ ക​ന്പ​നി ര​ജി​സ്റ്റ​ർ ചെ​യ്ത് വ്യാ​ജ റെ​സി​പ്പ​റ്റ് ത​യ്യാ​റാ​ക്കി സെ​ന്തി​ൽ​കു​മാ​റി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ മെ​ഷി​നു​ക​ൾ വി​ൽ​പ്പ​ന ചെ​യ്ത് 75 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സെ​ന്തി​ൽ​കു​മാ​ർ ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സാ​യ് ബാ​ബ കോ​ള​നി​യി​ൽ വെ​ച്ച് വീ​ര പെ​രു​മാ​ളി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.