മംഗലംഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണ് നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഊർജിതമാക്കും
Sunday, December 6, 2020 12:28 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണ് നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഈ ​ആ​ഴ്ച മു​ത​ൽ ഫു​ൾ റ​ണ്ണി​ലാ​ക്കു​മെ​ന്ന് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്ത് ബ​ണ്ട് നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പൊ​ൻ​ക​ണ്ടം റോ​ഡി​ൽ കു​ന്ന​ത്ത് ഗേ​റ്റ് ജം​ഗ്ഷ​ന​ടു​ത്താ​ണ് കൂ​ടു​ത​ൽ ഏ​രി​യാ​യി​ൽ ബ​ണ്ട് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​ത്. ഡ്ര​ഡ്ജ​ർ വ​ഴി അ​ടി​യി​ൽ നി​ന്നും വ​ലി​ച്ചെ​ടു​ക്കു​ന്ന മ​ണ്ണും മ​ണ​ലും ചെ​ളി​യും മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ളു​മെ​ല്ലാം വ​ലി​യ പൈ​പ്പ് വ​ഴി ഇ​ത്ത​ര​ത്തി​ൽ ക​ര​ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മ്മി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക ബ​ണ്ടി​ലാ​ണ് സ്റ്റോ​ർ ചെ​യ്യു​ക.

ഇ​വി​ടെ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ ക​ല​ർ​ന്ന മ​ണ്ണ് പി​ന്നീ​ട് ടി​പ്പ​റു​ക​ളി​ൽ ഡാ​മി​ലെ യാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റും.​ഇ​വി​ടെ വെ​ച്ചാ​ണ് മ​ണ്ണും മ​ണ​ലും വേ​ർ​തി​രി​ക്കു​ക. ഇ​തി​നാ​യു​ള്ള പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും വൈ​കാ​തെ തു​ട​ങ്ങും. താ​ല്ക്കാ​ലി​ക ബ​ണ്ടു​ക​ളി​ൽ നി​റ​യു​ന്ന ചെ​ളി​വെ​ള്ളം തെ​ളി​ഞ്ഞ​തി​നു ശേ​ഷം ഡാ​മി​ലേ​ക്ക് ത​ന്നെ തു​റ​ന്ന് വി​ടും.​

മ​ണ്ണെ​ടു​ക്ക​ലി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ഒ​ന്നാം തി​യ​തി മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു.​ഇ​ത് വി​ജ​യ​ക​ര​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് 24 മ​ണി​ക്കു​റും പ്ര​വ​ർ​ത്തി​ക്കും വി​ധം മ​ണ്ണെ​ടു​പ്പ് തു​ട​ങ്ങു​ന്ന​ത്.