കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ തീർപ്പുണ്ടാക്കാൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ
Thursday, January 14, 2021 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ന​ഗ​ര​സ​ഭ​യി​ലെ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ. ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ളെ ഒ​രു പാ​ട് ത​വ​ണ ന​ട​ത്തി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​ക​ണം. വ​രു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ ഏ​ത് വ​രെ​യാ​യി എ​ന്ന് കൃ​ത്യ​മാ​യി പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന രീ​തി​യി​ൽ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം മാ​റ​ണം.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണ​ക്കു​റ​വു​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കാ​ൻ പാ​ടി​ല്ല. ഫ​യ​ലു​ക​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ ഇ​രു​പ​ത് ദി​വ​സ​ത്തോ​ളം വേ​ണ​മെ​ന്ന ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത് അ​നു​വ​ദി​ക്കു​മെ​ന്നും തു​ട​ർ​ന്ന് വേ​ണ​മെ​ങ്കി​ൽ അ​ദാ​ല​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ത്തി ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.​ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​വ​സാ​ന ഗ​ഡു ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന 35 വീ​ട്ടു​കാ​ർ​ക്ക് 40,000 രൂ​പ വീ​തം ന​ൽ​കി ക​ഴി​ഞ്ഞു​വെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​ത്തി​ൽ എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച് ന​ഗ​ര​ത്തെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ബ​സ്റ്റാ​ന്‍റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഷ​യ​ത്തി​ൽ വ്യാ​പാ​രി​ക​ളോ​ട് അ​നു​ഭാ​വ​പൂ​ർ​ണ്ണ​മാ​യ സ​മീ​പ​നം ഭ​ര​ണ സ​മി​തി കൈ​ക്കൊ​ള്ളു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.