ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി വി​വേ​ച​നം തി​രു​ത്ത​ണം: കേ​ര​ള കോ​ണ്‍​ -ജേ​ക്ക​ബ്
Saturday, January 16, 2021 12:20 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 80:20 എ​ന്ന മു​സ്ലിം ഇ​ത​ര ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ അ​നു​പാ​ത വി​വേ​ച​നം ജ​നു​വ​രി 7 ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മാ​നി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ എ​ല്ലാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും തു​ല്യ​നീ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കോ​ട​തി​വി​ധി പ്ര​കാ​രം തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള നാ​ലു മാ​സ കാ​ലാ​വ​ധി നോ​ക്കി ഇ​രി​ക്കാ​തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ 80:20 അ​നു​പാ​ത വി​വേ​ച​നം തി​രു​ത്താ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു . യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് വി.​ഡി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി. ​ഡി ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം കു​രു​വി​ള, വി.​എ കേ​ശ​വ​ൻ, വി. ​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ വ​ക്ക​ച്ച​ൻ, അ​ഡ്വ. പി.​കെ ശ്രീ​ധ​ര​ൻ, എം.​എ​ൽ ജാ​ഫ​ർ പ്ര​സം​ഗി​ച്ചു.