കൗ​തു​കക്കാ​ഴ്ച​യാ​യി ക​ട​ൽ കൊ​റ്റി​ക​ൾ
Wednesday, February 24, 2021 12:22 AM IST
പു​തു​ന​ഗ​രം : കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ത്ത് ക​ട​ൽ കൊ​റ്റി​ക​ൾ എ​ത്തി​യ​ത് വ​ഴിയാ​ത്രി​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും വി​സ്മ​യ കാ​ഴ്ച​യാ​യി. പെ​രു​വെ​ന്പ് പ​നം​കു​റ്റി​യി​ലാ​ണ് കൊ​റ്റി​ക​ളെ​ത്തി​യ​ത്.
നീ​ളം കൂ​ടി​യ കൊ​ക്കു​ക​ളും വെ​ളു​ത്ത നി​റ​ത്തി​ൽ ഇ​രു​ണ്ട ക​റു​പ്പും ക​ല​ർ​ന്ന വ​ർ​ണ്ണ​വും ക​റു​ത്ത കൊ​റ്റി​ക​ൾ നാ​ട്ടു​കൊ​റ്റി​ക​ളി​ൽ നി​ന്നു വേ​റി​ട്ടു കാ​ണു​ന്ന​ത് ദൃ​ശ്യ​ഭം​ഗി​യാ​യി​രി​ക്കു​ക​യാ​ണ്. ശ​രീ​ര​ത്തി​ന് നാ​ട്ടു​കൊ​റ്റി​ക​ളേ​ക്കാ​ൾ ഇ​ര​ട്ടി വ​ലു​പ്പ​മാ​ണു​ള്ള​ത്.
ഇ​ര​തേ​ടി​യെ​ത്തി​യ കൊ​റ്റി​ക​ൾ കൂ​ട്ടം തെ​റ്റാ​തെ ഒ​ന്നി​ച്ചാ​ണ് വ​യ​ലി​ലി​റ​ങ്ങു​ന്ന​തും പ​റ​ന്നു​യു​രു​ന്ന​തും. വാ​ഹ​ന​യാ​ത്ര​ക്കാ​ർ മൊ​ബൈ​ലി​ൽ കൗ​തു​ക​ത്തോ​ടെ ചി​ത്രം പ​ക​ർ​ത്തി​യാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്.