വണ്ടിത്താവളത്തെ ഹൈമാസ്റ്റ് തെളിയുന്നതു ആർ‌ക്കുവേണ്ടി..‍?
Saturday, April 10, 2021 12:30 AM IST
വ​ണ്ടി​ത്താ​വ​ളം: ടൗ​ണ് നാ​ലു​മൊ​ക്ക് ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് ലാം​ന്പ് ക​ത്തു​ന്നതി​ന്നു ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സ​മ​യ​ക്ര​മീ​ക​ര​ണം മാ​റി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി.
വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കു മു​ൻ​പ് ക​ത്തു​ന്ന ലാ​ന്പ് പു​ല​ർ​ച്ചെ അ​ഞ്ചി​ന് അ​ണി​യും. തൃ​ശ്ശൂ​ർ ,കോ​യ​ന്പ​ത്തൂ​ർ ,തൃ​ശ്ശൂ​ർ ,പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തേ​ക്ക് പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി മു​ത​ൽ യാ​ത്ര​ക്കാ​ർ എ​ത്തി തു​ട​ങ്ങും.
സ്ത്രീ​ക​ളും കു​ട്ടി​ക​ളൂം യാ​ത്ര​ക്കാ​രാ​യെത്തും. ​ഈ സ​മ​യ​ത്ത് ടൗ​ണി​ൽ ഭ​യ​ത്തി​ലാ​ണ് സ്ത്രീ​ക​ൾ ഇ​രു​ട്ടി​ൽ നി​ൽ ക്കു​ന്ന​ത്. മു​ൻ​പ് ഈ ​സ്ഥ​ല​ത്ത് നൈ​റ്റ്കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​ർ ഇ​തി​നു സ​മീ​പ​ത്താ​ണ് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.
എ​ന്നാ​ൽ കോ​വി​ഡി​നു ലോ​ക്ക് ഡൗ​ണ്‍ ഉ​ണ്ടാ​യ ശേ​ഷം കാ​ൻ​റീ​ൻ​നി​ർ​ത്തി​വെ​ച്ചു. ഹൈ​മാ​സ്റ്റ് ലാ​ന്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി’​ക​ൾ ന​ട​ത്തു​ന്ന ത് ​കു​റ്റി​പ്പു​റത്തെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണ്.
നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ജ​ൻസി​യെ മൊ​ബൈ​ലി​ൽ വി​ളി​ച്ച് പു​ല​ർ​ച്ചെ റു​വ​രെ ക​ത്തു​ന്ന രീ​തി​യി​ൽ സ​മ​യ പു​ന​ക്ര​മീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രേ​യും ഇ​തു ന​ട​പ്പി​ലാ​ക്കാ​ത്ത​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ക യാ​ണ് .