ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വീണ്ടും പു​ര​സ്കാ​ര നി​റ​വി​ൽ
Saturday, April 10, 2021 12:32 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് വീ​ണ്ടും ദേ​ശീ​യ പു​ര​സ്കാ​രം.​മി​ക​ച്ച ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ഞ്ചാ​യ​ത്ത് ശ​ശാ​ക്തീ​ക​ര​ണ്‍ പു​ര​സ്ക്കാ​രം തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു.​നാ​ലു ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ശ്രീ​കൃ​ഷ്ണ​പു​രം. 2019-2020 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.​നൂ​റു ശ​ത​മാ​നം പ​ദ്ധ​തി നി​ർ​വ്വ​ഹ​ണം, കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ​ക്കു പു​റ​മേ വ​യോ​ജ​ന​ങ്ങ​ൾ,സ്ത്രീ​ക​ൾ, ശി​ശു​ക്ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗം തു​ട​ങ്ങി പാ​ർ​ശ്വ​വ​ത്കൃ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ തി​ര​ഞ്ഞെ​ടു​ത്ത​ത്.
കൂ​ടാ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നോ​ടൊ​പ്പം എ​ല്ലാ ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളെ​യും ഐ.​എ​സ്.​ഒ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​യ​തും അ​വാ​ർ​ഡ് വ​ർ​ഷ​ത്തെ നേ​ട്ട​മാ​യി​രു​ന്നു. മി​ക​ച്ച ക്ഷീ​ര ബ്ലോ​ക്ക് അ​വാ​ർ​ഡ്, ഹ​രി​ത കേ​ര​ള അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ച​തും 20192020 വ​ർ​ഷ​ത്തെ മി​ക​വു​ക​ളാ​യി​രു​ന്നു.25 ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.​ഏ​പ്രി​ൽ 24 ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തി​ൽ അ​വാ​ർ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കും.​പി.​അ​ര​വി​ന്ദാ​ക്ഷ​ൻ പ്ര​സി​ഡ​ന്‍റും കെ.​വി​നോ​ദ് കു​മാ​ർ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള നേ​തൃ​ത്വ​മാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ ന​യി​ച്ചി​രു​ന്ന​ത്.
കേ​ന്ദ്ര പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്കി​നെ കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഇ​ടം പി​ടി​ച്ചു.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.
​കൊ​ല്ലം ജി​ല്ല​യി​ലെ ശ​സ്താം​കോ​ട്ട,ശൂ​ര​നാ​ട് തെ​ക്ക്, മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​റ​ഞ്ചേ​രി എ​ന്നി​വ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭാ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​തു​ട​ർ​ന്നും മാ​ത്ര​ക​പ​ര​മാ​യ ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്കാ​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത ജോ​സ​ഫ് പ​റ​ഞ്ഞു.