ത​ച്ച​ന്പാ​റ​യി​ൽ 15 മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കും
Monday, April 12, 2021 11:00 PM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ സെ​ന്‍റ് ഡൊമി​നി​ക് എ​ൽ​പി സ്കൂ​ളി​ൽ 15 മു​ത​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​നാ​രാ​യ​ണ​ൻ കു​ട്ടി അ​റി​യി​ച്ചു. ഒ​രു ദി​വ​സം 200 പേ​ർ​ക്ക് ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ത​യ്യാ​റാ​ക്കു​ന്ന​ത്. പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് തു​ട​ർ ദി​ന​ങ്ങ​ളി​ലും ഇ​വി​ടെ കു​ത്തി​വെ​പ്പ് ന​ട​ത്തും.
മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും ചെ​യ്യാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. പ​ഞ്ചാ​യ​ത്തി​ലെ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന​താ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ല​ക്ഷ്യം. മ​ല​യോ​ര പ്ര​ദേ​ശ​മാ​യ പാ​ല​ക്ക​യ​ത്ത് വെ​ച്ചാ​ണ് ഇ​പ്പോ​ൾ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.
ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പാ​ല​ക്ക​യം മൂ​ന്നാം തോ​ടി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഇ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ ധാ​രാ​ളം​പേ​ർ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്ക​യ​ത്തി​നു പു​റ​മേ എ​ല്ലാ​വ​ർ​ക്കും എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന ത​ച്ച​ന്പാ​റ​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.
ഇ​തി​നു​വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​വും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഒ​രു​ക്കി കൊ​ടു​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ഡി​എം​ഒ​യെ സ​ന്ദ​ർ​ശി​ച്ചാ​ണ് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ അ​നു​വാ​ദം വാ​ങ്ങി​യ​ത്.