വി​ദേ​ശ മ​ല​യാ​ളി​ക്ക് ക​ണി​യൊ​രു​ക്കാ​ൻ നെന്മാറയിൽ നിന്നുള്ള ക​ണി​ക്കൊ​ന്ന
Tuesday, April 13, 2021 11:16 PM IST
നെന്മാറ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് നാ​ടി​ന്‍റെ നി​റ​വും വി​ഷു ഓ​ർ​മ്മ​ക​ളും നി​ല​നി​ർ​ത്തു​ന്ന​തി​ന് കേ​ര​ള​ത്തി​ന്‍റെ സം​സ്ഥാ​ന പു​ഷ്പ​മാ​യ ക​ണി​ക്കൊ​ന്ന ഗ​ൾ​ഫി​ലേ​ക്ക് എ​ത്തി​ച്ചു. പ്ര​ത്യേ​ക സം​വി​ധാ​ന​മൊരുക്കിയാണ് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ക​ണി​ക്കൊ​ന്ന പാ​ക്കിം​ഗ് ന​ട​ത്തിയത്.
മൂ​ന്ന് നാ​ല് പൂ​ക്കു​ല​ക​ൾ വ​ച്ച് നി​റ​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ റ​ബ്ബ​ർ ബാ​ൻ​ഡ് കൊ​ണ്ട് കെ​ട്ടി മൂ​ന്ന് അ​ടി വ​ലി​പ്പ​മു​ള്ള തെ​ർ​മോ​കോ​ൾ പെ​ട്ടി​ക​ളി​ൽ അ​ടി​വ​ശ​ത്ത് ഒ​രു അ​ടി വ​ലി​പ്പ​വും ഒ​രു ഇ​ഞ്ച് ക​ന​വുമു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി ഐ​സ് ക​ട്ട​ക​ൾ അ​ട​ങ്ങി​യ ഐ​സ് പാ​ക്ക​റ്റു​ക​ൾ നി​ര​ത്തി​യ ഒ​രു പെ​ട്ടി​യി​ൽ പൂ​ക്ക​ൾ നി​റ​ച്ച 70 പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ അ​ടു​ക്കി അ​തി​നു​മു​ക​ളി​ൽ വീ​ണ്ടും പൂ​ക്ക​ൾ​ക്ക് മു​ക​ളി​ൽ ര​ണ്ടു​വീ​തം ഐ​സ് പാ​ക്ക​റ്റു​ക​ൾ വ​ച്ച് തെ​ർ​മോ​കോ​ൾ മൂ​ടി കൊ​ണ്ട് അ​ട​ച്ച് തെ​ർ​മോ​കോ​ൾ പെ​ട്ടി​ക​ൾ ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് സീ​ൽ ചെ​യ്ത് പ്ര​ത്യേ​ക മ​ർ​ദ്ദം നി​ല​നി​ർ​ത്തു​ന്ന രീ​തി​യി​ലാ​ണ് പെ​ട്ടി​ക​ളി​ലാ​ക്കി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന നെ​ടു​ന്പാ​ശ്ശേ​രി​യി​ലെ ഏ​ജ​ൻ​സി​ക്ക് മി​നി ലോ​റി​യി​ൽ ക​യ​റ്റി അ​യ​ച്ചത്. മ​സ്ക​റ്റി​ലേ​ക്ക് കൊ​ന്ന​പ്പൂ ക​യ​റ്റി അ​യ​ക്കു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക​മാ​യി ന​ല്ല നി​ല​വാ​ര​മു​ള്ള​ കൂ​ടു​ത​ൽ വി​രി​യാ​ത്ത പൂ​ക്കു​ല​ക​ളാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി നി​റച്ചത്. പ്രാ​ദേ​ശി​ക​മാ​യി സം​ഭ​രി​ക്കു​ന്ന പൂ​ക്ക​ൾ ഏ​ജ​ന്‍റു​മ​ർ മു​ഖേ​ന പ​ഴ​യ​ന്നൂ​ർ പ്ലാ​ഴി​യി​ലു​ള്ള ഏ​ജ​ന്‍റ് മു​ഖേ​ന​യാ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചത്.