വ​ട​കോ​ട്ട​ത്ത​റ ഉൗ​രി​ൽ കോ​വി​ഡ് പ​ട​രു​ന്നു
Tuesday, May 4, 2021 11:03 PM IST
അ​ഗ​ളി :വ​ട​കോ​ട്ട​ത്ത​റ ഉൗ​രി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ നാ​ൽ​പ​തി​ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു.
ആ​ദി​വാ​സി ഉൗ​രു​ക​ളി​ലേ​ക്ക് ഉ​ണ്ടാ​കു​ന്ന രോ​ഗ പ​ക​ർ​ച്ച അ​ട്ട​പ്പാ​ടി​യി​ൽ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്.​കൂ​ടു​ത​ൽ ഉൗ​രു​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ഇ​ന്ന​ലെ മാ​ത്രം 55 കോ​വി​ഡ് കേ​സു​ക​ളാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.​ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്. നി​ല​വി​ൽ അ​ട്ട​പ്പാ​ടി​യി​ൽ 285പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.​ഇ​തി​ൽ 246 പേ​ർ ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലും 39പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.​
പൊ​തു ജ​ന​ങ്ങ​ൾ രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മു​ഴു​വ​ൻ പേ​രും ക​ർ​ശ​ന​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.