ജനപ്രതിനിധികൾ അറിയണം, ഭാരതപ്പുഴയുടെ വലിപ്പം..!
Wednesday, May 5, 2021 12:35 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ,ഷൊ​ർ​ണൂ​ർ, പ​ട്ടാ​ന്പി, തൃ​ത്താ​ല, നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഭാ​ര​ത​പ്പു​ഴ ഒ​ഴു​കു​ന്ന തെ​ങ്കി​ലും,ഭാ​ര​ത​പ്പു​ഴ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ഉ​ത​കു​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളൊ​ന്നും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും, നി​യ​മ​സ​ഭ സാ​മാ​ജി​ക​രും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ് നേ​രി​ട്ട​ത്.
ജ​ല​സാ​ക്ഷ​ര​ത കു​റ​വാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ
മി​നി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളും ഇ​തി​നു ശ്ര​മി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വെ​ള്ളം ല​ഭി​ക്കാ​നു​ള്ള ദൗ​ർ​ല​ഭ്യ​മാ​ണ് മി​നി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ നി​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ പു​റ​കോ​ട്ട​ടി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ഭീ​മ​മാ​യ തു​ക ചെ​ല​വ് വ​രു​ന്ന​തും പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ വ​രു​മാ​നം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഇ​ല്ലാ​ത്ത​തും,മു​ഖ്യ പ്ര​ശ്ന​ങ്ങ​ളാ​ണ്. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല വി​ത​ര​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.
എ​ന്നാ​ൽ ജ​ല അ​തോ​റി​റ്റി​ക്കും, അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പ​ന്പി​ങ് ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം പ​ല സ്ഥ​ല​ങ്ങ​ളി​ലും ഉ​ണ്ട്. രൂ​ക്ഷ​മാ​യ വേ​ന​ലി​ന്‍റെ വ​റു​തി ത​ന്നെ​യാ​ണ് ഇ​തി​ന് കാ​ര​ണം. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ന്പി​ങ് ന​ട​ത്തി​വ​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​ത് ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സ​മാ​ക്കി​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​യി​ട​ത്തും ഉ​ള്ള​ത്. കി​ണ​റു​ക​ൾ,തോ​ടു​ക​ൾ, കു​ള​ങ്ങ​ൾ, പു​ഴ​ക​ൾ, മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വ​റ്റി വ​ര​ണ്ടു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. ഭൂ​മി​യു​ടെ മാ​റു​പി​ള​ർ​ന്ന് ഖ​ന​നം ന​ട​ത്തി വെ​ള്ളം ക​ണ്ടെ​ത്തി​യി​രു​ന്ന കു​ഴ​ൽ​ക്കി​ണ​റു​ക​ളു​ടെ നി​ർ​മ്മാ​ണം നി​യ​മം​മൂ​ലം നി​യ​ന്ത്രി​ച്ച തോ​ടു​കൂ​ടി ഈ ​രീ​തി​യി​ൽ ജ​ലം ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗ​വും അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ പ്ര​ധാ​ന​മാ​യും മ​ല​ന്പു​ഴ, കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് കു​ളി​ക്കാ​നും കു​ടി​ക്കാ​നും കാ​ർ​ഷി​ക​വൃ​ത്തി​ക്കും വേ​ണ്ടി​യു​ള്ള ജ​ല​ല​ഭ്യ​ത ഒ​രു പ​രി​ധി​വ​രെ ഉ​റ​പ്പാ​ക്കി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ക്ര​മം​തെ​റ്റി​യാ​ണ് പ​ല​പ്പോ​ഴും മേ​ൽ​പ്പ​റ​ഞ്ഞ ഡാ​മു​ക​ളി​ൽ കൂ​ടി​യു​ള്ള ജ​ല​വി​ത​ര​ണം ന​ട​ക്കാ​റു​ള്ള​ത്. ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി താ​ലൂ​ക്കു​ക​ൾ പ്ര​ധാ​ന​മാ​യും കു​ടി​വെ​ള്ള​ത്തി​ന് വേ​ണ്ടി ആ​ശ്ര​യി​ക്കു​ന്ന​ത് ജി​ല്ല​യു​ടെ മ​റ്റൊ​രു ജ​ല​സ്രോ​ത​സാ​യ ഭാ​ര​ത​പ്പു​ഴ​യേ​യാ​ണ്. എ​ന്നാ​ൽ വേ​ന​ലി​ന്‍റെ രൂ​ക്ഷ​ത​യി​ൽ ഭാ​ര​ത​പ്പു​ഴ​യും വ​റ്റി​വ​ര​ണ്ടാ​ണ് കി​ട​ക്കു​ന്ന​ത്.
ല​ക്കി​ടി, മീ​റ്റ്ന, വ​ള്ളി​യാ​ട്, ഷൊ​ർ​ണൂ​ർ, വെ​ള്ളി​യാ​ങ്ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മ്മി​ച്ചി​ട്ടു​ള്ള ത​ട​യ​ണ​ക​ളു​ടെ പ​രി​സ​രം മാ​ത്ര​മാ​ണ് വേ​ന​ലി​ന്‍റെ വ​റു​തി​യി​ൽ ജ​ല​സ​മൃ​ദ്ധ​മാ​യി ഇ​പ്പോ​ഴും ഉ​ള്ള​ത്. വെ​ള്ളി​യാ​ങ്ക​ല്ലി​ൽ നി​ന്ന് തൃ​ത്താ​ല​യി​ലേ​ക്കും പ​ട്ടാ​ന്പി​യി​ലേ​ക്കും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​ൻ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ അ​ണി​യ​റ​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല. ഭാ​ര​ത​പു​ഴ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചി​ല​വ് കു​റ​ഞ്ഞ​തും, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വു​മ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന തു​മാ​യ ചെ​റു ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മു​ൻ ജ​ല​വി​ഭ​വ വി​ദ​ഗ്ധ​ൻ
ടി ​എ​ൻ എ​ൻ ഭ​ട്ട​തി​രി​പ്പാ​ട് കേ​ര​ള​ത്തി​ന്‍റെ ജ​ല വ​കു​പ്പ് വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന വേ​ള​യി​ൽ നി​ര​വ​ധി​ത​വ​ണ മാ​റി​മാ​റി​വ​ന്ന സ​ർ​ക്കാ​റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. ഇ​തേ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന​ത്തെ മ​റ്റ് ന​ദി​ക​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചെ​റു ത​ട​യ​ണ​ക​ൾ വ​ഴി കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹം വി​ഭാ​വ​നം ചെ​യ്തി​രു​ന്നു. ജ​ല സാ​ക്ഷ​ര​ത​യെ കു​റി​ച്ച് പ​രി​ജ്ഞാ​നം ഇ​ല്ലാ​തി​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ത് കേ​ൾ​ക്കു​ക​യു ണ്ടാ​യി​ല്ല. ഇ​തി​നെ​തി​രെ രൂ​ക്ഷ​മാ​യി ഭ​ട്ട​തി​രി​പ്പാ​ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.