കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ അ​ട്ട​പ്പാ​ടി​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന യോ​ഗം
Wednesday, May 5, 2021 11:13 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രി​ക​യും രു​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ അ​ഗ​ളി സി ​എ​ച് സി ​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന യോ​ഗം ചേ​ർ​ന്നു. ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജൂ​ഡ് ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് , അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​രോ​ഗ്യം, പോ​ലീ​സ്, റ​വ​ന്യു, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നം, പ​ഞ്ചാ​യ​ത്ത്, ആ​യു​ർ​വേ​ദ വ​കു​പ്പു​ക​ളെ പ്ര​ധി​നി​ധി​ക​രി​ച്ചു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു , പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ഡോ. ​അ​രു​ണ്‍ കെ ​പി വി​ശ​ദി​ക​രി​ച്ചു
കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ടെ​സ്റ്റ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പോ​സി​റ്റി​വ് ആ​കു​ന്ന​വ​രെ ഐ​സ​ലേ​ഷ​നി​ൽ ആ​ക്കി മോ​ണി​റ്റ​ർ ചെ​യ്യു​ന്ന​തി​നും ഉൗ​രു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ൾ ആ​ക്കി അ​ട​ച്ചി​ടു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
പോ​ലീ​സി​ന്‍റെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ​യും പൂ​ർ​ണ്ണ സ​ഹാ​യം അ​ഗ​ളി സി ​ഐ ഉ​റ​പ്പ് ന​ൽ​കി. ആ​രോ​ഗ്യ​വ​കു​പ്പ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 12 ഐ ​സി യു ​ബെ​ഡ് ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്ന് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ ​പ്ര​ഭു​ദാ​സ് അ​റി​യി​ച്ചു.