നെന്മാ​റ​യി​ൽ നി​യ​ന്ത്ര​ണ​ം ക​ർ​ശ​ന​ം
Wednesday, May 5, 2021 11:15 PM IST
നെ​ന്മാ​റ : നെ​ന്മാ​റ, നെ​ല്ലി​യാ​ന്പ​തി, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​യി വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ര്‌​ശ​ന​മാ​ക്കി പോ​ലീ​സ്.
നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള 10 വാ​ർ​ഡു​ക​ൾ​ക്ക് പു​റ​മേ 17ാം വാ​ർ​ഡാ​യ നെ​ന്മാ​റ ടൗ​ണ്‍ കൂ​ടി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കി​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ 11വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ടു.
ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ര​ട​ക്കം 118 പേ​ർ​ക്കാ​യി ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പു​തു​താ​യി 38 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 412 ആ​യി ഉ​യ​ർ​ന്നു. 37 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ​ലും ബാ​ക്കി​യു​ള്ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ദി​നം​പ്ര​തി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ്സോ​ണ്‍ ഉ​ട​നെ ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ പോ​ലീ​സ് വ​ടം കെ​ട്ടി നെ·ാ​റ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ക​യാ​ണ്. നെ​ന്മാ​റ ടൗ​ണി​ലൂ​ടെ പോ​കു​ന്ന പ്ര​ധാ​ന പാ​ത​യി​ൽ വ​നം റേ​ഞ്ച് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് വ​ടം കെ​ട്ടി സ്ഥി​രം പ​രി​ശോ​ധ​ന കേ​ന്ദ്രം സ്ഥാ​പി​ച്ചു. ചെ​റി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ താ​ക്കീ​ത് ന​ൽ​കു​ക​യും അ​ല്ലാ​ത്ത​വ​ർ​ക്ക് പി​ഴ​യും ചു​മ​ത്തി. ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 35 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 178 ആ​യി ഉ​യ​ർ​ന്നു 15 പേ​ർ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് ബാ​ക്കി​യു​ള്ള​വ​ർ വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്. അ​യി​ലൂ​രി​ൽ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു അ​വാ​ർ​ഡു​ക​ൾ​ക്ക് പു​റ​മേ പു​തു​താ​യി 1.2.3 എ​ന്നീ 3 വാ​ർ​ഡു​ക​ൾ കൂ​ടി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കി​യ​തോ​ടെ 17 വാ​ർ​ഡ് ഉ​ള്ള പ​ഞ്ചാ​യ​ത്തി​ൽ 8 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി മാ​റി.
തോ​ട്ടം മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ ന​ട​ത്തി​യ 68 പേ​രു​ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പു​തു​താ​യി 21 പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 34 ആ​യി ഉ​യ​ർ​ന്നു. നെ​ല്ലി​യാ​ന്പ​തി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ നി​ര​യാ​യി ഉ​ള്ള പാ​ടി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​ൽ രോ​ഗ​ബാ​ധി​ത​രെ പാ​ർ​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ശു​ചി​മു​റി സൗ​ക​ര്യ​മു​ള്ള വീ​ടു​ക​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ മു​ഴു​വ​ൻ രോ​ഗി​ക​ളെ​യും ജി​ല്ലാ കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.