വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും
Tuesday, May 11, 2021 12:38 AM IST
കോ​യ​ന്പ​ത്തൂ​ർ : ലോ​ക്ക് ഡൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​താ​യി​രി​ക്കും എ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​രു​ന്ന് ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും കു​ത്തി​വെ​യ്പ്പ് ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് യാ​തൊ​രു ത​ട​സ​ങ്ങ​ളു​മി​ല്ലാ​തെ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് ക്യാ​ന്പു​ക​ൾ ന​ട​ക്കു​മെ​ന്നും കു​ത്തി​വെ​പ്പ് കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ ര​മേ​ഷ് കു​മാ​ർ അ​റി​യി​ച്ചത്.
ടോ​ക്ക​ണ്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു
കോ​യ​ന്പ​ത്തൂ​ർ : റേ​ഷ​ൻ ക​ട​ക​ൾ വ​ഴി കൊ​റോ​ണ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​നു​ള്ള ടോ​ക്ക​ണ്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​റോ​ണ ദു​രി​താ​ശ്വാ​സ​മാ​യി റേ​ഷ​ൻ അ​രി കാ​ർ​ഡു​ട​മ​ക​ൾ​ക്ക് 4000 രൂ​പ ന​ൽ​കു​മെ​ന്നും ആ​ദ്യ ഗ​ഡു 2000 രൂ​പ ഈ ​മാ​സം ന​ൽ​കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഒ​രു ദി​വ​സം 200 ടോ​ക്ക​ണു​ക​ൾ ആ​ണ് വി​ത​ര​ണം ചെ​യ്യു​ക.

പോ​ലീ​സു​കാ​ർ മാ​ന്യ​മാ​യി പെ​രു​മാ​റ​ണം

കോ​യ​ന്പ​ത്തൂ​ർ: ലോ​ക്ക് ഡൗ​ണ്‍ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് ക​മ്മീ​ഷ​ണ​ർ (ഇ​ൻ ചാ​ർ​ജ്) അ​മ​ൽ​രാ​ജ് നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി​ക​ൾ​ക്കു മു​ൻ​പ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ കൊ​റോ​ണ മു​ൻ​ക​രു​ത​ൽ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രോ​ട് വാ​ഗ്വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ടാ​തെ മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

പോലീസ് സ്റ്റേഷൻ അടച്ചു

കോ​യ​ന്പ​ത്തൂ​ർ: പോ​ലീ​സു​കാ​ർ​ക്ക് കൊ​റോ​ണ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സെ​ൽ​വ​പു​രം പോ​ലീ​സ് സ​റ്റേ​ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു. ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥീ​രീ​ക​രി​ച്ച​ത്.​
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​നാ ക്യാം​പ് ന​ട​ത്തി​യ​ത് .പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​മീ​പ​ത്തു​ള്ള ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.