സൗ​ജ​ന്യ പ​രി​ശീ​ല​നം
Sunday, June 13, 2021 1:00 AM IST
പാലക്കാട്: ജൂലാ​യ് 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന കെ ​മാ​റ്റ് പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റ് അ​ഞ്ച് ലൈ​വ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്നു. 2021- 23 ബാ​ച്ചി​ലേ​ക്ക് എം.​ബി.​എ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ ട്ര​യ​ൽ ടെ​സ്റ്റ്.
സ്കോ​ർ കാ​ർ​ഡ്, ശ​രി ഉ​ത്ത​ര​ങ്ങ​ളു​ടെ വി​ശ​ക​ല​ന​വും, യൂ ​ട്യൂ​ബ് വീ​ഡി​യോ ക്ലാ​സ്‌​സും ചേ​ർ​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 250 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. ഫോ​ണ്‍: 8548618290 / 9188001600.