സു​ധീ​ര​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു പിന്തുണ നൽകുമെന്നു മ​ദ്യ​നി​രോ​ധ​ന സ​മി​തി
Tuesday, August 3, 2021 11:51 PM IST
പാ​ല​ക്കാ​ട് : കേ​ര​ള​ത്തി​ൽ പു​തി​യ മ​ദ്യ​ശാ​ല​ക​ൾ ആ​രം​ഭി​ക്കു​വാ​നു​ള്ള പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​തി​ന് എ​ല്ലാ മ​ദ്യ​നി​രോ​ധ​ന മ​ദ്യ​വി​രു​ദ്ധ ല​ഹ​രി നി​ർ​മാ​ർ​ജ​ന സം​ഘ​ട​ന​ക​ളും പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു.
കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ത്തു​ന്ന​തി​ന് മ​ദ്യ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് കുറിപ്പിലുണ്ട്. പ്രഫ.​എം.​പി.​ മന്മഥ​ന്‍റെ ഓ​ർ​മ​ദി​ന​മാ​യ ഓ​ഗ​സ്റ്റ് 15ന് ​കോ​ഴി​ക്കോ​ട് ഗാ​ന്ധി ഗൃ​ഹ​ത്തി​ൽ ഐ​ക്യ​വേ​ദി രൂ​പീ​ക​ര​ണ യോ​ഗം ചേ​രു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യും നേ​താ​ക്ക​ൾ അറിയിച്ചു.

ജീ​വി​ത സ​മ​രവുമായി വ്യാപാരികൾ

പാ​ല​ക്കാ​ട് : വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു വെ​ച്ചാ​ൽ കോ​വി​ഡ് വ്യാ​പി​ക്കു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും പ്ര​ച​ര​ണം ശ​രി​യ​ല്ലെ​ന്ന് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​അ​ന​ന്ത​ൻ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ള​ടക്ടറേറ്റിന് മു​ന്പി​ൽ ന​ട​ത്തി​യ ജീ​വി​ത​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. പ​തി​നാ​യി​ര​ങ്ങ​ൾ ബാ​ധ്യ​ത നേ​രി​ടാ​നാ​വാ​തെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. വ്യാ​പാ​രി​ക​ളു​ടെ ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ന​ന്ത​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ബി​നേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യേ​ഷ്, റ​ഹ്മാ​ൻ, സി​മി, ദി​വ്യ, വി​നോ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.