ദേശീയപാതയിൽ അപകടഗർത്തങ്ങൾ
Monday, September 27, 2021 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി - മ​ണ്ണു​ത്തി ദേ​ശീ​യപാ​ത​യി​ൽ ടാ​റിം​ഗ് ഒ​ന്നാ​കെ ഇ​ള​കിനീ​ങ്ങി അ​പ​ക​ട ഗ​ർ​ത്ത​ങ്ങ​ൾ. ചെ​മ്മ​ണ്ണാം​കു​ന്നി​നും മേ​രി​ഗി​രി​ക്കും ഇ​ട​യ്ക്ക് ര​ണ്ടി​ട​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ മൂ​ന്നവ​രിപ്പാ​ത​യു​ടെ പ​കു​തി​യി​ലേ​റെ ഭാ​ഗ​വും ഇ​ള​കി മാ​റി​യി​ട്ടു​ള്ള​ത്. വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​തി​ൽചാ​ടി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സ്ഥി​തി​യാ​ണ്.

അ​ടി​ഭാ​ഗം ശ​രി​യാ​യ​വി​ധം ഉ​റ​പ്പി​ക്കാ​തെ മു​ക​ളി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​തി​ലെ അ​പാ​ക​ത​ക​ളാ​ണ് റോ​ഡ് ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ഒ​രു മാ​സം മു​ന്പ് റീ​ടാ​റിം​ഗ് ന​ട​ത്തി ലൈ​ൻ വ​ര​ച്ച റോ​ഡാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ക​രു​ന്ന​ത്.

തൃ​ശൂ​ർ ലൈ​നി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ല​ത്തി​ലും വ​ലി​യ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ട​തുഭാ​ഗ​ത്തെ വി​ള്ള​ലു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ട​ച്ചെ​ങ്കി​ലും വ​ല​തു ഭാ​ഗ​ത്തെ സ്ഥി​തി ഗു​രു​ത​ര​മാ​യി​രി​ക്കു​ക​യാ​ണ്. ബീ​മു​ക​ൾ ചേ​രു​ന്നി​ട​ത്താ​ണ് വി​ള്ള​ലു​ക​ൾ. ഇ​തി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ പൊ​ട്ടു​ന്ന​തും പ​ഞ്ച​റാ​കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.