എം.എ ഇംഗ്ലീഷ് പരീക്ഷയിൽ മേഴ്സി കോളജിനു ഒന്നാം റാങ്ക്
Thursday, October 14, 2021 12:20 AM IST
പാ​ല​ക്കാ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം. ​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ഉ​ൾ​പ്പെ​ടെ പ​ത്തി​നു താ​ഴെ​യു​ള്ള മൂ​ന്ന് റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ്.
പി.​രാ​ജ​ശ്രീ​ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. ഐ​റി​ൻ ഫ്രാ​ൻ​സി​സ് ആ​റാം റാ​ങ്കും റി​യ റെ​ജി​ത്ത് ഒ​ന്പ​താം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.
കു​ഴ​ൽ​മ​ന്ദം ഏ​റാ​മം​ഗ​ലം ശ്രീ ​ജ​യ​ത്തി​ൽ റി​ട്ട. ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പി.​രാ​ജേ​ന്ദ്ര​ന്‍റെ(​റി​ട്ട. ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ) യും ​റെ​യി​ൽ​വെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ പി.​സു​ജാ​ത​യു​ടെ​യും മ​ക​ളാ​ണ് ഒ​ന്നാം റാ​ങ്കു​കാരി രാ​ജ​ശ്രീ. ദീ​പി​ക റി​പ്പോ​ർ​ട്ട​ർ വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് അ​റ​ങ്ങാ​ശേ​രി ഫ്രാ​ൻ​സി​സ് ത​യ്യൂ​രി​ന്‍റെ​യും മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക പേ​ൻ​സി​യു​ടെ​യും മ​ക​ളാ​ണ് ഐ​റി​ൻ ഫ്രാ​ൻ​സി​സ്.
പ​റ​ളി എ​ട​ത്ത​റ മ​നം​തൊ​ടി എ​ൻ​ജി​നീ​യ​റാ​യ റെ​ജി​ത്തി​ന്‍റെ​യും ര​ജി​ത​യു​ടെ​യും മ​ക​ളാ​ണ് റി​യ റെ​ജി​ത്ത്.​
കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് കോ​ള​ജി​ന് ഉ​ന്ന​ത വി​ജ​യം നേ​ടാ​നാ​യ​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ഗി​സ​ല്ല​ ജോ​ർ​ജ്, ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഡോ.​ഷീ​ന ജോ​ണ്‍ എ​ന്നി​വ​ർ പ​റ​ഞ്ഞു. ത​ങ്ങ​ളെ ഉ​യ​ർ​ന്ന വി​ജ​യ​ത്തി​ലേ​ക്ക് ഒ​രു​ക്കി​യ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ പി.​വി. ലി​ല്ലി ( സി​സ്റ്റ​ർ റോ​സ് ആ​ൻ), ബാ​ച്ച് റ്റ്യൂ​ട്ട​ർ ഡോ.​ട്രി​സീ​ന എം.​ആ​ല​പ്പാ​ട്ട് മ​റ്റു അ​ധ്യാ​പ​ക​ർ എ​ന്നി​വ​രോ​ടു​ള്ള ക​ട​പ്പാ​ടും ന​ന്ദി​യും അ​റി​യി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു റാ​ങ്കു​ക്കാ​രു​ടെ പ്ര​തി​ക​ര​ണം.